Malayali Media
Kerala

ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം തലസ്ഥാന മൃഗശാലയിലേക്ക് സീബ്രകൾ എത്തുന്നു; ഗുജറാത്തിലെ വൻതാരയിൽ നിന്നുള്ള പുതിയ അതിഥികൾ ഓണത്തിന് വിരുന്നാകും

Admin User16 Aug 202651 views 3 min read
ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം തലസ്ഥാന മൃഗശാലയിലേക്ക് സീബ്രകൾ എത്തുന്നു; ഗുജറാത്തിലെ വൻതാരയിൽ നിന്നുള്ള പുതിയ അതിഥികൾ ഓണത്തിന് വിരുന്നാകും
Advertisement

തിരുവനന്തപുരം: സന്ദർശകർക്ക് പുതിയൊരു കാഴ്ചാനുഭവം സമ്മാനിക്കാൻ തലസ്ഥാനത്തെ മൃഗശാലയിലേക്ക് ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സീബ്രകൾ എത്തുന്നു. ഗുജറാത്തിലെ ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ (വൻതാര) നിന്നും ഒരു ജോടി സീബ്രകളെ തിരുവനന്തപുരം മൃഗശാലയിൽ എത്തിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായി മ്യൂസിയം മൃഗശാല വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു.

2002 ഏപ്രിലിൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് തലസ്ഥാനത്ത് എത്തിച്ച 'സീത' എന്ന സീബ്ര 2017-ൽ വാർദ്ധക്യസഹജമായ കാരണങ്ങളാൽ ചത്തതോടെയാണ് ഇവിടെ സീബ്രകളുടെ സാന്നിധ്യം ഇല്ലാതായത്. നിലവിൽ ഗുജറാത്തിലെ വൻതാരയിൽ നിന്നും യഥാക്രമം മൂന്നും അഞ്ചും വയസ്സ് പ്രായമുള്ള സീബ്രകളെയാണ് എത്തിക്കുന്നത്. മൃഗശാലാ വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ ഇവയുടെ ശാരീരികക്ഷമതയും ആരോഗ്യനിലയും പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രത്യേകമായി സജ്ജീകരിച്ച അനിമൽ ആംബുലൻസിൽ റോഡ് മാർഗ്ഗമാണ് ഇവയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്.

വർഷങ്ങൾക്ക് ശേഷം സീബ്രകളെ വീണ്ടും മൃഗശാലയിലേക്ക് എത്തിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും, ഓണക്കാലത്ത് എത്തുന്ന സന്ദർശകർക്ക് ഇവരുടെ സാന്നിധ്യം പുത്തൻ അനുഭവമാകുമെന്നും മൃഗശാലാ ഡയറക്ടർ മഞ്ജുളാദേവി പറഞ്ഞു. മൃഗശാലാ സൂപ്രണ്ട് ടി.വി. അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നത്. ഓണാവധിക്കാലത്ത് തന്നെ പൊതുജനങ്ങൾക്ക് സീബ്രകളെ നേരിൽ കാണാൻ സാധിക്കുന്ന രീതിയിലാണ് സജ്ജീകരണങ്ങൾ പൂർത്തിയാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Advertisement

Related News

വടകര അധ്യാപികമാരുടെ എം.ഡി.എം.എ കേസ്: നിർണ്ണായക ഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

വടകര അധ്യാപികമാരുടെ എം.ഡി.എം.എ കേസ്: നിർണ്ണായക ഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

അധ്യാപകന്റെ ജാതി അധിക്ഷേപത്തിനെതിരെ സമരവുമായി മലപ്പുറം മലയാളം സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥി; പിന്തുണയുമായി വിവിധ സംഘടനകൾ

അധ്യാപകന്റെ ജാതി അധിക്ഷേപത്തിനെതിരെ സമരവുമായി മലപ്പുറം മലയാളം സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥി; പിന്തുണയുമായി വിവിധ സംഘടനകൾ

മതേതരത്വത്തിൽ വിള്ളലുകൾ വീണു, വർഗീയ ശക്തികളുടെ കൂട്ടാളികളെ തിരിച്ചറിയണമെന്ന് എം.വി. നികേഷ് കുമാർ

മതേതരത്വത്തിൽ വിള്ളലുകൾ വീണു, വർഗീയ ശക്തികളുടെ കൂട്ടാളികളെ തിരിച്ചറിയണമെന്ന് എം.വി. നികേഷ് കുമാർ

കാലവർഷക്കെടുതിയെ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഒറ്റക്കെട്ടായി വിജയകരമായി നേരിട്ടു; സർക്കാരിനെ പ്രശംസിച്ച് കെ.സി. വേണുഗോപാൽ

കാലവർഷക്കെടുതിയെ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഒറ്റക്കെട്ടായി വിജയകരമായി നേരിട്ടു; സർക്കാരിനെ പ്രശംസിച്ച് കെ.സി. വേണുഗോപാൽ

കാരൈക്കുടിയിൽ വഴിതെറ്റിയ മമ്മൂട്ടിയുടെ യാത്രയ്ക്ക് രക്ഷകനായി തമിഴ് ആരാധകൻ; ഹൃദ്യമായ അനുഭവം പങ്കുവെച്ച് നിർമ്മാതാവ് ആന്റോ ജോസഫ്

കാരൈക്കുടിയിൽ വഴിതെറ്റിയ മമ്മൂട്ടിയുടെ യാത്രയ്ക്ക് രക്ഷകനായി തമിഴ് ആരാധകൻ; ഹൃദ്യമായ അനുഭവം പങ്കുവെച്ച് നിർമ്മാതാവ് ആന്റോ ജോസഫ്

Comments

Add a Comment

Our Channels

ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം തലസ്ഥാന മൃഗശാലയിലേക്ക് സീബ്രകൾ എത്തുന്നു; ഗുജറാത്തിലെ വൻതാരയിൽ നിന്നുള്ള പുതിയ അതിഥികൾ ഓണത്തിന് വിരുന്നാകും | Malayali Media