തിരുവനന്തപുരം: ടി.ജി. മോഹൻദാസിനെതിരെയുള്ള കേസ് കൈകാര്യം ചെയ്തതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് രംഗത്തെത്തി. വിഷയത്തിൽ സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ ആഭ്യന്തരമന്ത്രിക്ക് കത്തുനൽകി.
കേസിന്റെ ആരംഭഘട്ടം മുതൽ നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൊലീസ് കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. ചുമതല നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അനുയോജ്യമായ നടപടികൾ സ്വീകരിക്കണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെടുന്നു.





