Malayali Media
Kerala

അഭിമന്യു വധക്കേസ്: മാധ്യമങ്ങളെ ഭയന്ന് പ്രതികൾ; വിചാരണയ്ക്ക് നേരിട്ട് ഹാജരാകാൻ കർശന നിർദ്ദേശം നൽകി കോടതി

Admin User10 Aug 202615 views 3 min read
അഭിമന്യു വധക്കേസ്: മാധ്യമങ്ങളെ ഭയന്ന് പ്രതികൾ; വിചാരണയ്ക്ക് നേരിട്ട് ഹാജരാകാൻ കർശന നിർദ്ദേശം നൽകി കോടതി
Advertisement

കൊച്ചി:മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായിരുന്ന അഭിമന്യു കൊലക്കേസിലെ പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഇന്നും വിട്ടുനിന്നു. കോടതി പരിസരത്ത് മാധ്യമപ്രവർത്തകർ ഉള്ളതിനാൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുണ്ടെന്നാണ് പ്രതികൾ കോടതിയെ അറിയിച്ചത്. തങ്ങൾക്ക് പകരം അഭിഭാഷകർ മുഖേന കോടതി നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും, കോടതിയുടെ ചോദ്യങ്ങൾക്ക് അഭിഭാഷകർ മറുപടി നൽകുമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

എന്നാൽ, ഈ ആവശ്യത്തെ പ്രോസിക്യൂഷനും അഭിമന്യുവിന്റെ കുടുംബവും ശക്തമായി എതിർത്തു. പ്രതികളുടെ ഈ വാദം നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ, വിചാരണ സമയത്ത് നിങ്ങൾ എന്ത് ചെയ്യുമെന്നായിരുന്നു കോടതി പ്രതികളോട് തിരിച്ചുചോദിച്ചത്. അഭിഭാഷകർ വഴി നടപടികളിൽ പങ്കെടുക്കാമെന്ന പ്രതികളുടെ ആവശ്യം തള്ളിയ കോടതി, എല്ലാവരും നേരിട്ട് തന്നെ ഹാജരാകണമെന്ന് കർശന നിർദ്ദേശം നൽകി.

വരുന്ന വ്യാഴാഴ്ച തന്നെ പ്രതികൾ കോടതിയിൽ നേരിട്ട് എത്തണമെന്നാണ് ഉത്തരവ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലുള്ള പ്രതികൾക്ക് കോടതിയിൽ ഹാജരാകുന്നതിന് എന്താണ് തടസ്സമെന്നും കോടതി ചോദിച്ചു.

Advertisement

Related News

നിതിൻ രാജ് കേസ്: ഡോ. റാമിനെ അറസ്റ്റ് ചെയ്യുന്നതിൽ ഗുരുതര വീഴ്ച; ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

നിതിൻ രാജ് കേസ്: ഡോ. റാമിനെ അറസ്റ്റ് ചെയ്യുന്നതിൽ ഗുരുതര വീഴ്ച; ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കനത്ത പ്രതിഷേധങ്ങൾക്ക് പിന്നാലെ വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ വസതിയിൽ ആഭ്യന്തര-ഫിഷറീസ് മന്ത്രിമാരെത്തി

കനത്ത പ്രതിഷേധങ്ങൾക്ക് പിന്നാലെ വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ വസതിയിൽ ആഭ്യന്തര-ഫിഷറീസ് മന്ത്രിമാരെത്തി

എൽ.പി.എസ്.ടി റാങ്ക് ഹോൾഡർമാരുടെ സമരം 35 ദിവസം പിന്നിട്ടു; ചർച്ചയ്ക്ക് തയ്യാറാകാത്ത സർക്കാർ നടപടി ജനാധിപത്യവിരുദ്ധമെന്ന് പി.എ. മുഹമ്മദ് റിയാസ്

എൽ.പി.എസ്.ടി റാങ്ക് ഹോൾഡർമാരുടെ സമരം 35 ദിവസം പിന്നിട്ടു; ചർച്ചയ്ക്ക് തയ്യാറാകാത്ത സർക്കാർ നടപടി ജനാധിപത്യവിരുദ്ധമെന്ന് പി.എ. മുഹമ്മദ് റിയാസ്

അർജുൻ ആയങ്കിക്കെതിരെ നടപടി കർശനമാക്കി പൊലീസ്; എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തിയേക്കും

അർജുൻ ആയങ്കിക്കെതിരെ നടപടി കർശനമാക്കി പൊലീസ്; എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തിയേക്കും

വണ്ടി തടയാൻ മുന്നിലാരുമില്ല, പൊലീസ് ജീപ്പിന് പിന്നിൽ മുദ്രാവാക്യം വിളിച്ച് ബി.ജെ.പി നേതാക്കൾ; കാസർകോട്ടെ പ്രതിഷേധ വീഡിയോ വൈറൽ

വണ്ടി തടയാൻ മുന്നിലാരുമില്ല, പൊലീസ് ജീപ്പിന് പിന്നിൽ മുദ്രാവാക്യം വിളിച്ച് ബി.ജെ.പി നേതാക്കൾ; കാസർകോട്ടെ പ്രതിഷേധ വീഡിയോ വൈറൽ

Comments

Add a Comment

Our Channels

അഭിമന്യു വധക്കേസ്: മാധ്യമങ്ങളെ ഭയന്ന് പ്രതികൾ; വിചാരണയ്ക്ക് നേരിട്ട് ഹാജരാകാൻ കർശന നിർദ്ദേശം നൽകി കോടതി | Malayali Media