Malayali Media
Kerala

മുഖ്യമന്ത്രി കോന്നിയിൽ എത്തിയില്ല, അവലോകന മീറ്റിംഗിൽ നിന്നും ഒഴിവാക്കി; കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ തലത്തിലേക്ക് മുഖ്യമന്ത്രി അധഃപതിക്കരുതെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ

05 Aug 20261 views 3 min read
മുഖ്യമന്ത്രി കോന്നിയിൽ എത്തിയില്ല, അവലോകന മീറ്റിംഗിൽ നിന്നും ഒഴിവാക്കി; കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ തലത്തിലേക്ക് മുഖ്യമന്ത്രി അധഃപതിക്കരുതെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ
Advertisement

കോന്നി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ നടപടികളെ രൂക്ഷമായി വിമർശിച്ച് കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാർ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തെക്കുറിച്ച് തനിക്ക് യാതൊരു അറിയിപ്പും നൽകിയില്ലെന്ന് എം.എൽ.എ പരാതിപ്പെട്ടു. ചിത്രങ്ങളെടുത്ത് മടങ്ങുക മാത്രം ചെയ്ത മുഖ്യമന്ത്രി, കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റിന്റെ തലത്തിലേക്ക് തരംതാഴരുതെന്നും അദ്ദേഹം തുറന്നടിച്ചു. കനത്ത മഴ മൂലമുണ്ടായ ദുരിതങ്ങൾ ചർച്ച ചെയ്യാൻ കോഴഞ്ചേരിയിൽ വിളിച്ചുചേർത്ത യോഗത്തിലേക്ക് തന്നെ ക്ഷണിച്ചില്ലെന്നും, കോന്നി സന്ദർശിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ജനീഷ് കുമാർ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടൽ മൂലമാണ് താൻ യോഗത്തിൽ നിന്നും ഒഴിവാക്കപ്പെട്ടതെന്ന് സി.പി.ഐ.എം എം.എൽ.എ ആരോപിച്ചു. യോഗത്തിൽ സംബന്ധിച്ചാൽ ഭരണപരമായ വീഴ്ചകളും പോരായ്മകളും താൻ ചൂണ്ടിക്കാണിക്കുമെന്ന ഭയമാണ് ഇതിന് കാരണം. മുഖ്യമന്ത്രി പോയ ഇടങ്ങളിലെല്ലാം കേവലം രാഷ്ട്രീയ നാടകങ്ങളാണ് അരങ്ങേറിയത്. ചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ച ശേഷം അദ്ദേഹം മടങ്ങുകയായിരുന്നു. സന്ദർശിച്ച സ്ഥലങ്ങളിലെല്ലാം  സെറ്റിട്ട് ഷൂട്ടിംഗ് നടത്തുകയായിരുന്നുവെന്നും ജനീഷ് കുമാർ കുറ്റപ്പെടുത്തി.

ഇതിനുപുറമെ മന്ത്രി വിഷ്ണുനാഥിനെതിരെയും ജനീഷ് കുമാർ വിമർശനം ഉന്നയിച്ചു. മന്ത്രി മുറിയെടുത്ത് വിശ്രമിച്ച് ഉറങ്ങുകയാണെന്നാണ് എം.എൽ.എ ആരോപിച്ചത്.

Tags:#ku janeeshkumar#vd satheeshan#konni#kerala floods
Advertisement

Comments

Add a Comment

Our Channels

മുഖ്യമന്ത്രി കോന്നിയിൽ എത്തിയില്ല, അവലോകന മീറ്റിംഗിൽ നിന്നും ഒഴിവാക്കി; കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ തലത്തിലേക്ക് മുഖ്യമന്ത്രി അധഃപതിക്കരുതെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ | Malayali Media