Malayali Media
Kerala

'ആരോപണങ്ങൾ നേരിടുന്ന വ്യക്തിക്ക് സ്ഥാനക്കയറ്റം നൽകാൻ ഇത്ര ധൃതിയെന്തിന്?'; എസ്. ശ്രീജിത്തിന്റെ ഡിജിപി പ്രൊമോഷനിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

03 Aug 20261 views 3 min read
'ആരോപണങ്ങൾ നേരിടുന്ന വ്യക്തിക്ക് സ്ഥാനക്കയറ്റം നൽകാൻ ഇത്ര ധൃതിയെന്തിന്?'; എസ്. ശ്രീജിത്തിന്റെ ഡിജിപി പ്രൊമോഷനിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം
Advertisement

ആരോപണങ്ങൾ നിലനിൽക്കുന്ന വ്യക്തിക്ക് പ്രൊമോഷൻ നൽകാൻ എന്തിനാണ് ഇത്ര തിടുക്കം കാണിക്കുന്നതെന്ന് ഹൈക്കോടതി. എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. 

ബോഡി ബിൽഡർമാരെ പോലീസിൽ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ ഈ പരാമർശം.

സ്ഥാനക്കയറ്റം നൽകിയ നടപടി പൂർണ്ണമായും ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണനയിലിരിക്കെ ഇത്ര വേഗത്തിൽ ഒരു തീരുമാനമെടുത്തതിനെയും ചോദ്യം ചെയ്തു. എ.ഡി.ജി.പി ആയിരിക്കെ മുൻകൂർ അനുമതി വാങ്ങാതെ വിദേശയാത്ര നടത്തിയെന്ന വിവാദം എസ്. ശ്രീജിത്തിനെതിരെ നിലനിൽക്കുന്നുണ്ട്. ഈ ആരോപണങ്ങൾക്കിടയിലാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്.

എ.ഡി.ജി.പി സ്ഥാനത്തുണ്ടായിരുന്ന എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത സാഹചര്യമാണ് ശ്രീജിത്തിന് ഡിജിപിയാകാൻ അനുകൂലമായത്. ഈ പുതിയ സ്ഥാനക്കയറ്റത്തോടെ അദ്ദേഹം ജയിൽ ഡിജിപിയായി ചുമതലയേൽക്കും.

Tags:#S SREEJITH#HIGH COURT#POLICE
Advertisement

Related News

ശബരിമലയിലേക്ക് ഗുണനിലവാരമില്ലാത്ത നെയ്യ് നൽകിയിട്ടില്ല; ക്രമക്കേട് ആരോപണങ്ങൾ പൂർണ്ണമായും തള്ളി മിൽമ ചെയർമാൻ കെ.എസ്. മണി

ശബരിമലയിലേക്ക് ഗുണനിലവാരമില്ലാത്ത നെയ്യ് നൽകിയിട്ടില്ല; ക്രമക്കേട് ആരോപണങ്ങൾ പൂർണ്ണമായും തള്ളി മിൽമ ചെയർമാൻ കെ.എസ്. മണി

അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിടുന്നുവെന്നത് വ്യാജവാർത്ത; പ്രധാന ഡാമുകളിൽ ജലനിരപ്പ് വളരെ താഴെയെന്ന് മുഖ്യമന്ത്രി

അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിടുന്നുവെന്നത് വ്യാജവാർത്ത; പ്രധാന ഡാമുകളിൽ ജലനിരപ്പ് വളരെ താഴെയെന്ന് മുഖ്യമന്ത്രി

നിയമനം വൈകുന്നതിൽ പ്രതിഷേധം; എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരം 29-ാം ദിനത്തിൽ, സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം തുടരുന്നു

നിയമനം വൈകുന്നതിൽ പ്രതിഷേധം; എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരം 29-ാം ദിനത്തിൽ, സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം തുടരുന്നു

ഹൈക്കോടതി വിമർശനത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ കർശന നിർദേശം; കശുവണ്ടി അഴിമതിക്കേസ് പ്രതി കെ.എ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെച്ചു

ഹൈക്കോടതി വിമർശനത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ കർശന നിർദേശം; കശുവണ്ടി അഴിമതിക്കേസ് പ്രതി കെ.എ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെച്ചു

'പിണറായി വിജയൻ ആഹാരം കഴിച്ച കാര്യം ആരും ചർച്ച ചെയ്തില്ലല്ലോ'; ഹെലികോപ്റ്റർ വിവാദത്തിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് കെ. മുരളീധരൻ

'പിണറായി വിജയൻ ആഹാരം കഴിച്ച കാര്യം ആരും ചർച്ച ചെയ്തില്ലല്ലോ'; ഹെലികോപ്റ്റർ വിവാദത്തിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് കെ. മുരളീധരൻ

Comments

Add a Comment

Our Channels

'ആരോപണങ്ങൾ നേരിടുന്ന വ്യക്തിക്ക് സ്ഥാനക്കയറ്റം നൽകാൻ ഇത്ര ധൃതിയെന്തിന്?'; എസ്. ശ്രീജിത്തിന്റെ ഡിജിപി പ്രൊമോഷനിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം | Malayali Media