Malayali Media
Kerala

പുന്നപ്ര അഗതി മന്ദിരത്തിലെ ലൈംഗികാതിക്രമ കേസ്: ബ്രദർ മാത്യു ആൽവിൻ പൊലീസിന് മുന്നിൽ കീഴടങ്ങി

01 Aug 20263 views 3 min read
പുന്നപ്ര അഗതി മന്ദിരത്തിലെ ലൈംഗികാതിക്രമ കേസ്: ബ്രദർ മാത്യു ആൽവിൻ പൊലീസിന് മുന്നിൽ കീഴടങ്ങി
Advertisement

ആലപ്പുഴ: പുന്നപ്രയിൽ പ്രവർത്തിക്കുന്ന അഗതി മന്ദിരത്തിലെ വനിതാ ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ സംഭവത്തിൽ സ്ഥാപന ഉടമ ബ്രദർ മാത്യു ആൽവിൻ പൊലീസിന് മുൻപിൽ കീഴടങ്ങി. ഇയാൾക്കെതിരെ സ്ഥാപനത്തിലെ ജീവനക്കാരി തന്നെയായിരുന്നു പരാതി നൽകിയിരുന്നത്. അല്പം മുൻപ് പുന്നപ്ര പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാൾ കീഴടങ്ങിയത്.

മാത്യു ആൽവിൻ തന്നോട് മോശമായ രീതിയിൽ പെരുമാറിയതിന്റെ വീഡിയോ ദൃശ്യങ്ങളും ഫോൺ സംഭാഷണ ശബ്ദരേഖയും പരാതിക്കാരി പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് ഇയാളുടെ കീഴടങ്ങൽ. മുൻപ് ഗുണ്ടാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന മാത്യു ആൽവിൻ പിന്നീട് കുറ്റകൃത്യങ്ങൾ വെടിഞ്ഞ് ജീവകാരുണ്യ മേഖലയിലേക്ക് കടന്നുവരികയായിരുന്നു. കീഴടങ്ങിയ ഇയാളുടെ അറസ്റ്റ് നടപടികൾ പോലീസ് ഉടൻ പൂർത്തിയാക്കും.

Tags:#mathew albin#alappuzha#punnapra
Advertisement

Comments

Add a Comment

Our Channels

പുന്നപ്ര അഗതി മന്ദിരത്തിലെ ലൈംഗികാതിക്രമ കേസ്: ബ്രദർ മാത്യു ആൽവിൻ പൊലീസിന് മുന്നിൽ കീഴടങ്ങി | Malayali Media