Malayali Media
Kerala

കെ.എസ്.ആർ.ടി.സിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി: മൂന്ന് മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

29 Jul 20267 views 3 min read
കെ.എസ്.ആർ.ടി.സിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി: മൂന്ന് മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
Advertisement

കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. രണ്ട് ദിവസത്തെ ശമ്പളത്തോട് കൂടിയ ആർത്തവ അവധി വേണമെന്നാവശ്യപ്പെട്ട് വനിതാ കണ്ടക്ടർമാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ ഉത്തരവ്. വിഷയത്തിൽ കെ.എസ്.ആർ.ടി.സിയുടെയും ഹർജിക്കാരുടെയും നിലപാടുകൾ കൂടി കേട്ട ശേഷം അന്തിമ തീരുമാനമെടുക്കാനാണ് കോടതി സർക്കാരിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

വനിതാ കണ്ടക്ടർമാരായ എസ്.എസ്. ആശ, എസ്. ശ്രീന, എം. സജല എന്നിവരാണ് കോടതിയെ സമീപിച്ചത്. നിലവിൽ കെ.എസ്.ആർ.ടി.സിയിൽ മൂവായിരത്തോളം വനിതാ കണ്ടക്ടർമാരാണ് സേവനമനുഷ്ഠിക്കുന്നത്. ബിഹാർ, ഒഡിഷ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വനിതാ ജീവനക്കാർക്ക് പ്രതിമാസം ഒരു ദിവസം ആർത്തവ അവധി അനുവദിക്കുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ, കേരളത്തിലെ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കും സമാനമായ അവധി നൽകുന്നുണ്ടെന്ന് ഇവർക്ക് വേണ്ടി ഹാജരായ അഡ്വ. എം. അനിൽകുമാർ കോടതിയിൽ വാദിച്ചു.

Tags:#KSRTC#FEMALE CONDUCTOR#PERIOD LEAVE
Advertisement

Related News

വിദ്യാഭ്യാസ മന്ത്രിയുടെ വാദം തള്ളി എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ; ആറുതവണ ചർച്ച നടത്തിയെന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ, ഇന്ന് മുഖ്യമന്ത്രിയെ കണ്ടശേഷം നിരാഹാര സമരം തുടങ്ങും

വിദ്യാഭ്യാസ മന്ത്രിയുടെ വാദം തള്ളി എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ; ആറുതവണ ചർച്ച നടത്തിയെന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ, ഇന്ന് മുഖ്യമന്ത്രിയെ കണ്ടശേഷം നിരാഹാര സമരം തുടങ്ങും

'കെ.എസ്.ആർ.ടി.സി സർവീസുകൾ മുടങ്ങിയത് പ്രതിസന്ധിയാലല്ല, അറ്റകുറ്റപ്പണികൾ കാരണം; വർഷം മുഴുവൻ വണ്ടിയോടിക്കാനാകില്ല': മന്ത്രി സി.പി. ജോൺ

'കെ.എസ്.ആർ.ടി.സി സർവീസുകൾ മുടങ്ങിയത് പ്രതിസന്ധിയാലല്ല, അറ്റകുറ്റപ്പണികൾ കാരണം; വർഷം മുഴുവൻ വണ്ടിയോടിക്കാനാകില്ല': മന്ത്രി സി.പി. ജോൺ

'ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്നത് അടിസ്ഥാനരഹിതം': പാർട്ടി അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന് പി. ജയരാജൻ

'ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്നത് അടിസ്ഥാനരഹിതം': പാർട്ടി അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന് പി. ജയരാജൻ

മിൽമ നെയ്യ് അഴിമതി: ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കും

മിൽമ നെയ്യ് അഴിമതി: ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കും

'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി: ആദ്യ 15 ദിവസത്തെ ചെലവായ 41.50 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ച് സർക്കാർ

'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി: ആദ്യ 15 ദിവസത്തെ ചെലവായ 41.50 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ച് സർക്കാർ

Comments

Add a Comment

Our Channels

കെ.എസ്.ആർ.ടി.സിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി: മൂന്ന് മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി | Malayali Media