Malayali Media
India

ബിസ്ലേരി കുപ്പിവെള്ളത്തിൽ കോളിഫോം ബാക്ടീരിയ; പ്രോസിക്യൂഷൻ നടപടിക്ക് എഫ്.എസ്.എസ്.എ.ഐ അനുമതി

Admin User29 Nov 20261 views 3 min read
ബിസ്ലേരി കുപ്പിവെള്ളത്തിൽ കോളിഫോം ബാക്ടീരിയ; പ്രോസിക്യൂഷൻ നടപടിക്ക് എഫ്.എസ്.എസ്.എ.ഐ അനുമതി
Advertisement

കൊൽക്കത്ത: പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്ലേരിയിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് എഫ്.എസ്.എസ്.എ.ഐ അനുമതി നൽകി. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി പ്ലാന്റിൽ നിന്ന് ശേഖരിച്ച 'PB 201' ബാച്ച് കുപ്പിവെള്ളത്തിലാണ് ഗുരുതരമായ ഗുണനിലവാര വീഴ്ച സ്ഥിരീകരിച്ചത്.

ബാക്ടീരിയ സാന്നിധ്യം തെളിഞ്ഞതോടെ ഈ ബാച്ചിലെ കുപ്പിവെള്ളത്തിന്റെ വിൽപ്പനയും വിതരണവും അതോറിറ്റി അടിയന്തരമായി നിരോധിക്കുകയും വിപണിയിലുള്ള സ്റ്റോക്കുകൾ തിരിച്ചുവിളിക്കാൻ കർശന നിർദേശം നൽകുകയും ചെയ്തു. സംസ്ഥാന ഭക്ഷ്യസുരക്ഷാ ലാബിലെ പ്രാഥമിക പരിശോധനയിൽ വെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനിയുടെ ആവശ്യപ്രകാരം നടത്തിയ റഫറൽ ലാബ് പരിശോധനയിലും സാമ്പിൾ പരാജയപ്പെടുകയായിരുന്നു.

അതേസമയം, പരിശോധനാ ഫലങ്ങളിൽ അവ്യക്തതയുണ്ടെന്ന് ആരോപിച്ച ബിസ്ലേരി വിഷയത്തിൽ പുനഃപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:#ബിസ്ലേരി#എഫ് എസ് എസ് എ ഐ#കുപ്പിവെള്ളം#ഭക്ഷ്യസുരക്ഷ#പശ്ചിമ ബംഗാൾ#ദേശീയ വാർത്തകൾ#Bisleri Coliform Bacteria#FSSAI Prosecution Bisleri#Bottled Water Quality Bengal#National News Malayalam
Advertisement

Related News

മണ്ഡല പുനർനിർണയ ബിൽ നാളെ ലോക്സഭയിൽ; സഖ്യകക്ഷികളെ അനുനയിപ്പിക്കാൻ സോണിയയും ഖർഗെയും ചെന്നൈയിലും മുംബൈയിലും

മണ്ഡല പുനർനിർണയ ബിൽ നാളെ ലോക്സഭയിൽ; സഖ്യകക്ഷികളെ അനുനയിപ്പിക്കാൻ സോണിയയും ഖർഗെയും ചെന്നൈയിലും മുംബൈയിലും

കേരളത്തിന് അധിക വൈദ്യുതിയും വായ്പാ പരിധിയിൽ ഇളവും വേണം; കേന്ദ്ര വൈദ്യുതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്

കേരളത്തിന് അധിക വൈദ്യുതിയും വായ്പാ പരിധിയിൽ ഇളവും വേണം; കേന്ദ്ര വൈദ്യുതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്

മണ്ഡല പുനർനിർണയ ബിൽ ജനാധിപത്യത്തെ തകർക്കാനുള്ള നീക്കം; ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

മണ്ഡല പുനർനിർണയ ബിൽ ജനാധിപത്യത്തെ തകർക്കാനുള്ള നീക്കം; ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

മണ്ഡല പുനർനിർണയ ബിൽ ജനാധിപത്യത്തിന് അപകടം; സംവരണം അട്ടിമറിക്കാനാണ് നീക്കമെന്ന് മല്ലികാർജുൻ ഖാർഗെ

മണ്ഡല പുനർനിർണയ ബിൽ ജനാധിപത്യത്തിന് അപകടം; സംവരണം അട്ടിമറിക്കാനാണ് നീക്കമെന്ന് മല്ലികാർജുൻ ഖാർഗെ

മണ്ഡല പുനർനിർണയ ബില്ലിൽ ഡി.എം.കെയുടെ നിലപാട് മാറ്റം വിസ്മയിപ്പിക്കുന്നുവെന്ന് എൻ.കെ. പ്രേമചന്ദ്രൻ; നിർദേശങ്ങൾ കേന്ദ്രം അംഗീകരിച്ചതിനാലാണ് പിന്തുണയെന്ന് എം.കെ. സ്റ്റാലിൻ

മണ്ഡല പുനർനിർണയ ബില്ലിൽ ഡി.എം.കെയുടെ നിലപാട് മാറ്റം വിസ്മയിപ്പിക്കുന്നുവെന്ന് എൻ.കെ. പ്രേമചന്ദ്രൻ; നിർദേശങ്ങൾ കേന്ദ്രം അംഗീകരിച്ചതിനാലാണ് പിന്തുണയെന്ന് എം.കെ. സ്റ്റാലിൻ

Comments

Add a Comment

Our Channels