ന്യൂഡൽഹി: ഇന്ത്യയുടെ ആത്മീയവും മതപരവുമായ പാരമ്പര്യങ്ങളെക്കുറിച്ച് ബി.ജെ.പിക്കും ആർ.എസ്.എസിനും യാതൊരു ധാരണയുമില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. മഹാരാഷ്ട്രയിലെ എലിഫന്റാ ഗുഹകളിലുള്ള ശിവനും പാർവതിയും ഒന്നായി ലയിച്ച അർദ്ധനാരീശ്വര ശിൽപത്തിന്റെ ചിത്രം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി ഇരുസംഘടനകൾക്കുമെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ചത്.
ഇന്ത്യയുടെ ആത്മീയവും മതപരവുമായ പാരമ്പര്യങ്ങളിലേക്ക് താൻ എത്രത്തോളം ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നുവോ അത്രത്തോളം കാര്യങ്ങൾ വ്യക്തമാകുകയാണെന്ന് അദ്ദേഹം കുറിച്ചു. നമ്മുടെ ആത്മീയ, മത പാരമ്പര്യങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത അപരിഷ്കൃതരും അത്യാഗ്രഹികളും ജാതിവെറിയന്മാരുമായ പുരുഷമേധാവിത്വവാദികളാണ് ബി.ജെ.പിയും ആർ.എസ്.എസുമെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.





