Malayali Media
India

എഫ്.സി.ആർ.എ ഭേദഗതി ബില്ലിനെച്ചൊല്ലി പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോര്: കെ.സി. വേണുഗോപാലിന്റെ ആരോപണങ്ങൾ തെറ്റെന്ന് കിരൺ റിജിജു

12 Aug 20264 views 3 min read
എഫ്.സി.ആർ.എ ഭേദഗതി ബില്ലിനെച്ചൊല്ലി പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോര്: കെ.സി. വേണുഗോപാലിന്റെ ആരോപണങ്ങൾ തെറ്റെന്ന് കിരൺ റിജിജു
Advertisement

തീവ്രമായ തർക്കങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കുമൊടുവിൽ എഫ്.സി.ആർ.എ  ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക്  കൈമാറി. ശബ്ദവോട്ടോടെയാണ് ബിൽ ജെ.പി.സിക്ക് വിടാൻ തീരുമാനമായത്. ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ബിൽ പൂർണ്ണമായും പിൻവലിക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. എന്നാൽ ബില്ലിനെക്കുറിച്ച് പ്രതിപക്ഷം അപപ്രചരണം നടത്തുകയാണെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ആരോപിച്ചു. കെ.സി. വേണുഗോപാൽ ഉന്നയിക്കുന്ന ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും ഈ ബിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടല്ലെന്നും വ്യക്തമാക്കിയ റിജിജു, എന്തെങ്കിലും പരാതികളോ എതിർപ്പുകളോ ഉണ്ടെങ്കിൽ അത് ജെ.പി.സിക്ക് മുൻപാകെയാണ് വ്യക്തമാക്കേണ്ടതെന്ന് കൂട്ടിച്ചേർത്തു. ഇതിൽ പ്രതിഷേധിച്ച് രാജ്യസഭയിൽ നിന്ന് പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി.

ആകെ 31 അംഗങ്ങളുള്ള സംയുക്ത പാർലമെന്ററി സമിതിയിൽ ലോക്‌സഭയിൽ നിന്ന് 21 പേരും രാജ്യസഭയിൽ നിന്ന് 10 പേരുമാണ് ഉൾപ്പെട്ടിരിക്കുന്നത്.

Advertisement

Related News

'ഉറച്ച ഹിന്ദുമത വിശ്വാസിയാണോ, മാംസാഹാരം കഴിക്കുമോ?'; അയോധ്യ രാമക്ഷേത്ര സി.ഇ.ഒ അഭിമുഖത്തിൽ ഉദ്യോഗാർത്ഥികളോട് വ്യക്തിഗത ചോദ്യങ്ങൾ

'ഉറച്ച ഹിന്ദുമത വിശ്വാസിയാണോ, മാംസാഹാരം കഴിക്കുമോ?'; അയോധ്യ രാമക്ഷേത്ര സി.ഇ.ഒ അഭിമുഖത്തിൽ ഉദ്യോഗാർത്ഥികളോട് വ്യക്തിഗത ചോദ്യങ്ങൾ

'കുറുക്കുവഴികൾ നിങ്ങളുടെ വഴിയടയ്ക്കും'; റീൽസുകളുടെ ലോകത്തെ 'ജെൻ സി' തലമുറയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

'കുറുക്കുവഴികൾ നിങ്ങളുടെ വഴിയടയ്ക്കും'; റീൽസുകളുടെ ലോകത്തെ 'ജെൻ സി' തലമുറയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

അദാനിക്കെതിരായ കേസ് യു.എസ് കോടതി തള്ളി: പ്രധാനമന്ത്രിക്കെതിരെ കടുത്ത കടന്നാക്രമണവുമായി രാഹുൽ ഗാന്ധി; വലിയ വില നൽകേണ്ടി വരുന്നത് ഇന്ത്യയെന്ന് വിമർശനം

അദാനിക്കെതിരായ കേസ് യു.എസ് കോടതി തള്ളി: പ്രധാനമന്ത്രിക്കെതിരെ കടുത്ത കടന്നാക്രമണവുമായി രാഹുൽ ഗാന്ധി; വലിയ വില നൽകേണ്ടി വരുന്നത് ഇന്ത്യയെന്ന് വിമർശനം

കനത്ത മഴയിൽ നോയിഡ വിമാനത്താവളത്തിൽ വെള്ളക്കെട്ട്; 'ഇനി ഇവിടെ ബോട്ടുകൾ ഓടുമോ' എന്ന് ബി.ജെ.പി സർക്കാരിനോട് അഖിലേഷ് യാദവ്

കനത്ത മഴയിൽ നോയിഡ വിമാനത്താവളത്തിൽ വെള്ളക്കെട്ട്; 'ഇനി ഇവിടെ ബോട്ടുകൾ ഓടുമോ' എന്ന് ബി.ജെ.പി സർക്കാരിനോട് അഖിലേഷ് യാദവ്

പെൺകുട്ടികളുടെ വസ്ത്രമല്ല, ആൺകുട്ടികളുടെ പെരുമാറ്റമാണ് മാറേണ്ടത്; ലൈംഗികാതിക്രമ കേസിൽ ഡൽഹി ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം

പെൺകുട്ടികളുടെ വസ്ത്രമല്ല, ആൺകുട്ടികളുടെ പെരുമാറ്റമാണ് മാറേണ്ടത്; ലൈംഗികാതിക്രമ കേസിൽ ഡൽഹി ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം

Comments

Add a Comment

Our Channels

എഫ്.സി.ആർ.എ ഭേദഗതി ബില്ലിനെച്ചൊല്ലി പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോര്: കെ.സി. വേണുഗോപാലിന്റെ ആരോപണങ്ങൾ തെറ്റെന്ന് കിരൺ റിജിജു | Malayali Media