Malayali Media
India

'എൻ്റെ സ്‌കോളർഷിപ്പ് രേഖകൾ പരിശോധിക്കൂ'; അമേരിക്കയിലെ പഠനവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിവരാവകാശ പ്രവർത്തകന് അഭിജീത് ദീപ്‌കെയുടെ മറുപടി

03 Aug 202649 views 3 min read
'എൻ്റെ സ്‌കോളർഷിപ്പ് രേഖകൾ പരിശോധിക്കൂ'; അമേരിക്കയിലെ പഠനവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിവരാവകാശ പ്രവർത്തകന് അഭിജീത് ദീപ്‌കെയുടെ മറുപടി
Advertisement

കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദീപ്‌കെയുടെ കുടുംബത്തിൻ്റെ സാമ്പത്തിക പശ്ചാത്തലം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിവരാവകാശ പ്രവർത്തകൻ രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ, തൻ്റെ അമേരിക്കയിലെ പഠനച്ചെലവുകൾ വഹിച്ചത് ബോസ്റ്റൺ സർവ്വകലാശാല നൽകിയ സ്‌കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും ഉപയോഗിച്ചാണെന്ന് വ്യക്തമാക്കി ഡിപ്കെ രംഗത്തുവന്നു. കണക്കിൽപ്പെടാത്ത കുടുംബ സ്വത്ത് ഉപയോഗിച്ചാണ് വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടിയതെന്ന ആരോപണങ്ങളെ അദ്ദേഹം പൂർണ്ണമായും തള്ളി.

മുതിർന്ന മാധ്യമപ്രവർത്തകയായ ബർഖ ദത്തുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച സ്‌കോളർഷിപ്പാണ് തൻ്റെ പഠനത്തിന് സാമ്പത്തിക സഹായമായതെന്നും, ഇതിനുപുറമെ ഭാവിയിൽ തിരിച്ചടയ്ക്കേണ്ടതായ ചില എജ്യുക്കേഷൻ ലോണുകൾ താൻ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് തെളിവായി തനിക്ക് ലഭിച്ച സ്‌കോളർഷിപ്പ് രേഖകളും അദ്ദേഹം പ്രദർശിപ്പിച്ചു.

മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപ്പറേഷനിൽ  ജൂനിയർ എഞ്ചിനീയറായി വിരമിച്ച ദീപ്‌കെയുടെ പിതാവ് ഭഗവാൻറാവു ഡിപ്കെയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഓഗസ്റ്റ് ഒന്നിനാണ് സൂറത്ത് സ്വദേശിയായ അമിത് തിവാരി മഹാരാഷ്ട്ര സർക്കാരിനടക്കം വിവിധ അധികാരികൾക്ക് പരാതി നൽകിയത്. മാസം 60,000-65,000 രൂപ മാത്രം വരുമാനമുണ്ടായിരുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥന് എങ്ങനെയാണ് തൻ്റെ മക്കളെ ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് അയക്കാൻ സാധിക്കുക എന്നായിരുന്നു തിവാരി ഉന്നയിച്ച പ്രധാന ചോദ്യം.

ഭാവിയിൽ സി.ജെ.പിയുടെ പ്രവർത്തനങ്ങൾക്കായി എങ്ങനെ ഫണ്ട് കണ്ടെത്തുമെന്ന ചോദ്യത്തിനും അഭിമുഖത്തിൽ ഡിപ്കെ മറുപടി നൽകി. വരും നാളുകളിൽ ക്രൗഡ് ഫണ്ടിംഗിലൂടെ ജനങ്ങളിൽ നിന്നും പണം സമാഹരിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും, ഈ പ്രക്രിയ തികച്ചും സുതാര്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:#abhijeet dipke#cjp#rti.amit tiwari
Advertisement

Comments

Add a Comment

Our Channels

'എൻ്റെ സ്‌കോളർഷിപ്പ് രേഖകൾ പരിശോധിക്കൂ'; അമേരിക്കയിലെ പഠനവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിവരാവകാശ പ്രവർത്തകന് അഭിജീത് ദീപ്‌കെയുടെ മറുപടി | Malayali Media