Malayali Media
India

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചു

വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ വഴങ്ങി കേന്ദ്ര സർക്കാർ

25 Jul 202633 views 3 min read
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചു
Advertisement

ന്യൂഡൽഹി: ഒടുവിൽ വിദ്യാർത്ഥികളുടെ സമരത്തിന് മുന്നിൽ കേന്ദ്ര സർക്കാർ അടിപതറി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തന്റെ സ്ഥാനത്തുനിന്ന് പടിയിറങ്ങി. സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ മുഖ്യ ആവശ്യങ്ങളിലൊന്നായിരുന്നു ധർമേന്ദ്ര പ്രധാന്റെ രാജി. മന്ത്രി പദവിയിൽ തുടരുമെന്നായിരുന്നു ആദ്യം കേന്ദ്രത്തിന്റെ സമീപനമെങ്കിലും, പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ചുനിന്നു. ഇതേതുടർന്നാണ് കേന്ദ്ര സർക്കാർ കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയത്.

തന്റെ ഔദ്യോഗിക ഉത്തരവാദിത്വം മികച്ച രീതിയിൽ നിറവേറ്റാൻ കഴിഞ്ഞെന്നാണ് രാജിക്ക് ശേഷമുള്ള ധർമേന്ദ്ര പ്രധാന്റെ പ്രതികരണം. ചോദ്യപ്പേപ്പർ ചോർച്ചാ വിഷയത്തിൽ യാതൊരുവിധ വിട്ടവീഴ്ചയ്ക്കും തയ്യാറായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. രാജ്യത്തിന്റെ യഥാർത്ഥ കരുത്ത് യുവതീയുവാക്കളാണെന്നും പ്രധാൻ ഓർമ്മിപ്പിച്ചു. 

രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ രാജി.

1997-ൽ ഒഡിഷയിൽ കോൺഗ്രസ് ഭരണകാലയളവിൽ ചോദ്യപ്പേപ്പർ ചോർച്ചയുണ്ടായപ്പോൾ, അന്നത്തെ സെക്രട്ടേറിയറ്റിന് മുൻപിൽ പതിനഞ്ഞൂറോളം വിദ്യാർത്ഥികളെ അണിനിരത്തി സമരം നയിച്ച മുൻ എബിവിപി ദേശീയ സെക്രട്ടറിയായിരുന്നു ധർമേന്ദ്ര പ്രധാൻ.

Tags:#dhramendra pradhan#cjp
Advertisement

Related News

രാഷ്ട്രസേവനത്തിന് മുൻഗണന നൽകുന്നു; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജിക്ക് പിന്നാലെ പ്രതികരണവുമായി ധർമേന്ദ്ര പ്രധാൻ

രാഷ്ട്രസേവനത്തിന് മുൻഗണന നൽകുന്നു; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജിക്ക് പിന്നാലെ പ്രതികരണവുമായി ധർമേന്ദ്ര പ്രധാൻ

ധർമേന്ദ്ര പ്രധാന്റെ രാജി ഇന്ത്യയുടെ ജെൻ Z വിപ്ലവത്തിന്റെ വിജയം; ഇത് ആദ്യ വിക്കറ്റ് മാത്രമെന്ന് സമരനേതാവ് അഭിജിത് ദീപ്‌കെ

ധർമേന്ദ്ര പ്രധാന്റെ രാജി ഇന്ത്യയുടെ ജെൻ Z വിപ്ലവത്തിന്റെ വിജയം; ഇത് ആദ്യ വിക്കറ്റ് മാത്രമെന്ന് സമരനേതാവ് അഭിജിത് ദീപ്‌കെ

നിരാഹാരം അവസാനിപ്പിച്ചിട്ടും പൊലീസിന്റെ കടുത്ത നിയന്ത്രണം; എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നതെന്ന് സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി

നിരാഹാരം അവസാനിപ്പിച്ചിട്ടും പൊലീസിന്റെ കടുത്ത നിയന്ത്രണം; എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നതെന്ന് സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി

'പാറ്റ'യെന്നു വിശേഷിപ്പിച്ചത് വ്യാജ ബിരുദമുള്ള അഭിഭാഷകരെ, യുവാക്കളെയല്ല; വിശദീകരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

'പാറ്റ'യെന്നു വിശേഷിപ്പിച്ചത് വ്യാജ ബിരുദമുള്ള അഭിഭാഷകരെ, യുവാക്കളെയല്ല; വിശദീകരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സിജെപി-കേന്ദ്രം ചർച്ച അവസാനിച്ചു; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തീരുമാനമായില്ല, സമരം ശക്തമാക്കാൻ സിജെപി

സിജെപി-കേന്ദ്രം ചർച്ച അവസാനിച്ചു; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തീരുമാനമായില്ല, സമരം ശക്തമാക്കാൻ സിജെപി

Comments

Add a Comment

Our Channels

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചു | Malayali Media