Malayali Media
Crime

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ട് തലശ്ശേരി കോടതി

11 Aug 202664 views 3 min read
പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ട് തലശ്ശേരി കോടതി
Advertisement

കണ്ണൂർ: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി കോടതിയുടേതാണ് ഈ തീരുമാനം. ഇതോടൊപ്പം, സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസിൽ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ടും പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിച്ചു. ഊന്നുകല്ല് സി.ഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

കസ്റ്റഡി അനുവദിച്ച അർജുൻ ആയങ്കിയെ വെള്ളിയാഴ്ച രാവിലെ 11.30-ന് മുൻപായി തിരികെ കോടതിയിൽ ഹാജരാക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

Tags:#arjun ayanki#kerala police
Advertisement

Comments

Add a Comment

Our Channels

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ട് തലശ്ശേരി കോടതി | Malayali Media