ഇടുക്കി ജില്ലയിൽ പെയ്തിരുന്ന കനത്ത മഴയ്ക്ക് ശമനമുണ്ടായെങ്കിലും അണക്കെട്ടുകളിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് ഇപ്പോഴും ശക്തമായി തുടരുകയാണ്. എങ്കിലും നിലവിലെ സാഹചര്യത്തിൽ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ തുറക്കേണ്ടതില്ലെന്നാണ് ലഭിക്കുന്ന വിവരം.
ഇടുക്കി അണക്കെട്ടിൽ നിലവിൽ 2346 അടിയാണ് ജലനിരപ്പ്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 30 അടി കുറവാണ്. ഇനിയും 38 അടി കൂടി വെള്ളം ഉയർന്നാൽ മാത്രമേ ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടാവുകയുള്ളൂ. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 119.75 അടിയാണ്.
അതേസമയം, കല്ലാർകുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. കൂടാതെ കല്ലാർ, ഇരട്ടയാർ അണക്കെട്ടുകളിൽ നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.





