കൊച്ചി: കൊച്ചിയിൽ താമസസ്ഥലത്ത് ഉറങ്ങിക്കിടന്ന പെൺകുട്ടിക്കുനേരെ പീഡനശ്രമം.എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം സ്ഥിതിചെയ്യുന്ന സൗത്ത് സ്റ്റാർ അപ്പാർട്ട്മെന്റിൽ ഇന്ന് പുലർച്ചെ 4.15-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ച് പെൺകുട്ടികൾ താമസിച്ചുവരുന്ന ഫ്ലാറ്റിനുള്ളിലേക്ക് അതിക്രമിച്ച് കടന്നുകയറിയാണ് ഉറങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാൻ മുതിർന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടി നൽകിയ പരാതിയിൻമേൽ കടവന്ത്ര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





