Malayali Media
Kerala

തിരുവനന്തപുരം കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകൾ റദ്ദാക്കണം; ഹൈക്കോടതിയെ വീണ്ടും സമീപിച്ച് എൽ.ഡി.എഫ്

31 Jul 202630 views 3 min read
തിരുവനന്തപുരം കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകൾ റദ്ദാക്കണം; ഹൈക്കോടതിയെ വീണ്ടും സമീപിച്ച് എൽ.ഡി.എഫ്
Advertisement

തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകൾ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് വീണ്ടും ഹൈക്കോടതിയിൽ അപ്പീൽ നൽകി. സി.പി.ഐ.എം പാർലമെന്ററി ലീഡർ എസ്.പി ദീപക് ആണ് ഹർജിയുമായി വീണ്ടും കോടതിയെ സമീപിച്ചത്. സത്യപ്രതിജ്ഞ റദ്ദാക്കപ്പെട്ടവർ തന്നെയാണ് മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തിയതെന്നും അതിനാൽ ഈ തെരഞ്ഞെടുപ്പുകൾ അസാധുവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഇത്തരത്തിൽ വോട്ട് ചെയ്യിപ്പിച്ചത് മുൻസിപ്പൽ ആക്ടിന് വിരുദ്ധമാണെന്ന് എസ്.പി ദീപക് ചൂണ്ടിക്കാട്ടി. ഹർജിയുടെ അടിസ്ഥാനത്തിൽ 20 കൗൺസിലർമാർക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്കും കോടതി നോട്ടീസ് അയക്കും. കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്ന് നേരത്തെ സിംഗിൾ ബെഞ്ച് കണ്ടെത്തിയിരുന്നു. ബി.ജെ.പി കൗൺസിലർമാരുടെ നടപടികൾക്കുള്ള സംരക്ഷണം മുനിസിപ്പാലിറ്റി നിയമത്തിന് നിരക്കാത്തതാണെന്നും അതിനാൽ ഈ നിയമസംരക്ഷണം റദ്ദാക്കണമെന്നുമാണ് എൽ.ഡി.എഫിന്റെ നിലപാട്.

അധികാരമില്ലാത്ത കൗൺസിലർമാർ നടത്തിയ സത്യപ്രതിജ്ഞ ആരംഭം മുതലേ അസാധുവാണെന്നും എൽ.ഡി.എഫ് ആരോപിക്കുന്നു. വിഷയത്തിൽ നൽകിയ അപ്പീലിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാന സർക്കാർ, കോർപ്പറേഷൻ സെക്രട്ടറി, 20 ബി.ജെ.പി കൗൺസിലർമാർ എന്നിവർക്കാണ് കോടതി നോട്ടീസ് നൽകിയിട്ടുള്ളത്. ഹർജിയിലെ എതിർകക്ഷികൾ മൂന്നാഴ്ചയ്ക്കകം മറുപടി നൽകേണ്ടതുണ്ട്.

Tags:#sp deepak#thiruvananthapuram corporation#bjp#sugathan
Advertisement

Related News

അഞ്ച് ഇടപാടുകളിലെ അഴിമതി ആരോപണം: എ.ഡി.ജി.പി എസ്. ശ്രീജിത്തിനെതിരെ പുനരന്വേഷണം; ചീഫ് സെക്രട്ടറിയുടെ ക്ലീൻ ചിറ്റ് ഹൈക്കോടതി റദ്ദാക്കി

അഞ്ച് ഇടപാടുകളിലെ അഴിമതി ആരോപണം: എ.ഡി.ജി.പി എസ്. ശ്രീജിത്തിനെതിരെ പുനരന്വേഷണം; ചീഫ് സെക്രട്ടറിയുടെ ക്ലീൻ ചിറ്റ് ഹൈക്കോടതി റദ്ദാക്കി

ആർ. സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് മേയർ; കോൺഗ്രസ് സ്വതന്ത്രനടക്കം 51 കൗൺസിലർമാരുടെ പിന്തുണ

ആർ. സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് മേയർ; കോൺഗ്രസ് സ്വതന്ത്രനടക്കം 51 കൗൺസിലർമാരുടെ പിന്തുണ

'പി.എം ശ്രീയിൽ ഒപ്പുവെച്ചത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ; ബ്രിട്ടാസ് ഇടനിലക്കാരനായിരുന്നു': രൂക്ഷവിമർശനവുമായി മന്ത്രി കെ.എം. ഷാജി

'പി.എം ശ്രീയിൽ ഒപ്പുവെച്ചത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ; ബ്രിട്ടാസ് ഇടനിലക്കാരനായിരുന്നു': രൂക്ഷവിമർശനവുമായി മന്ത്രി കെ.എം. ഷാജി

കൂടത്തായി കേസ്: വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം; ആർ. ഹരിദാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൂടത്തായി കേസ്: വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം; ആർ. ഹരിദാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജന്തർ മന്തർ സമരങ്ങൾക്ക് ഐക്യദാർഢ്യമറിയിച്ചതിന് എടുത്ത കേസുകൾ പിൻവലിക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം; പുനർജനി കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചീറ്റ് നൽകിയത് നിയമപരമായ പരിശോധനയ്ക്ക് ശേഷമെന്ന് രമേശ് ചെന്നിത്തല

ജന്തർ മന്തർ സമരങ്ങൾക്ക് ഐക്യദാർഢ്യമറിയിച്ചതിന് എടുത്ത കേസുകൾ പിൻവലിക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം; പുനർജനി കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചീറ്റ് നൽകിയത് നിയമപരമായ പരിശോധനയ്ക്ക് ശേഷമെന്ന് രമേശ് ചെന്നിത്തല

Comments

Add a Comment

Our Channels

തിരുവനന്തപുരം കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകൾ റദ്ദാക്കണം; ഹൈക്കോടതിയെ വീണ്ടും സമീപിച്ച് എൽ.ഡി.എഫ് | Malayali Media