Malayali Media
Kerala

ആർ. സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് മേയർ; കോൺഗ്രസ് സ്വതന്ത്രനടക്കം 51 കൗൺസിലർമാരുടെ പിന്തുണ

31 Jul 202619 views 3 min read
ആർ. സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് മേയർ; കോൺഗ്രസ് സ്വതന്ത്രനടക്കം 51 കൗൺസിലർമാരുടെ പിന്തുണ
Advertisement

കൗൺസിലർ ആർ. സുഗതൻ സമർപ്പിച്ച അവധി അപേക്ഷ മേയർ വി. വി. രാജേഷ് ഔദ്യോഗികമായി അംഗീകരിച്ചു. പൗണ്ട് കടവ് വാർഡിൽ നിന്നും കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച സ്വതന്ത്ര കൗൺസിലർ സുധീഷ് ഉൾപ്പെടെ ആകെ 51 ജനപ്രതിനിധികളുടെ പിന്തുണയാണ് ഭരണപക്ഷത്തിന് ഈ തീരുമാനത്തിന് ലഭിച്ചത്.

സുഗതന് ആറുമാസത്തെ അവധിയാണ് മേയർ പ്രഖ്യാപിച്ചത്. അപേക്ഷയോട് യോജിക്കുന്നവർ കൈകൾ ഉയർത്തി വോട്ട് രേഖപ്പെടുത്താൻ മേയർ ആവശ്യപ്പെട്ടതിനെ തുടർന്ന് സുധീഷ് അടക്കം 51 കൗൺസിലർമാർ പിന്തുണ പ്രഖ്യാപിച്ച് കൈയുയർത്തി.

എന്നാൽ, തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി യു.ഡി.എഫ്, എൽ.ഡി.എഫ് കൗൺസിലർമാർ നടത്തളത്തിലിറങ്ങി. മേയറുടെ ഡയസിന് മുന്നിൽ തടിച്ചുകൂടിയ പ്രതിപക്ഷാംഗങ്ങൾ ശക്തമായ മുദ്രാവാക്യം വിളികളോടെ ബഹളം വച്ചു. ഈ പ്രതിപക്ഷ ബഹളത്തിനിടയിലും ഡെപ്യൂട്ടി മേയർ നിശ്ചിത അജണ്ടകൾ സഭയിൽ അവതരിപ്പിച്ചു.

യു.ഡി.എഫ് സർക്കാരിന്റെ കൃത്യമായ സർക്കുലർ പ്രകാരമാണ് അവധി അനുവദിച്ചതെന്ന് മേയർ സഭയെ അറിയിച്ചു. 2026-7 മാസം രണ്ടാം തിയതി സർക്കാർ പുറപ്പെടുവിച്ച സർക്കുലർ വായിച്ചുകേൾപ്പിച്ച മേയർ, അവധി അപേക്ഷ വോട്ടെടുപ്പിലൂടെ പാസാക്കിയാൽ കൗൺസിലർക്ക് അവധിയിൽ തുടരാനാകുമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

Tags:#SUGATHAN#THIRUVANANTHAPURAM
Advertisement

Related News

അഞ്ച് ഇടപാടുകളിലെ അഴിമതി ആരോപണം: എ.ഡി.ജി.പി എസ്. ശ്രീജിത്തിനെതിരെ പുനരന്വേഷണം; ചീഫ് സെക്രട്ടറിയുടെ ക്ലീൻ ചിറ്റ് ഹൈക്കോടതി റദ്ദാക്കി

അഞ്ച് ഇടപാടുകളിലെ അഴിമതി ആരോപണം: എ.ഡി.ജി.പി എസ്. ശ്രീജിത്തിനെതിരെ പുനരന്വേഷണം; ചീഫ് സെക്രട്ടറിയുടെ ക്ലീൻ ചിറ്റ് ഹൈക്കോടതി റദ്ദാക്കി

'പി.എം ശ്രീയിൽ ഒപ്പുവെച്ചത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ; ബ്രിട്ടാസ് ഇടനിലക്കാരനായിരുന്നു': രൂക്ഷവിമർശനവുമായി മന്ത്രി കെ.എം. ഷാജി

'പി.എം ശ്രീയിൽ ഒപ്പുവെച്ചത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ; ബ്രിട്ടാസ് ഇടനിലക്കാരനായിരുന്നു': രൂക്ഷവിമർശനവുമായി മന്ത്രി കെ.എം. ഷാജി

കൂടത്തായി കേസ്: വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം; ആർ. ഹരിദാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൂടത്തായി കേസ്: വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം; ആർ. ഹരിദാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജന്തർ മന്തർ സമരങ്ങൾക്ക് ഐക്യദാർഢ്യമറിയിച്ചതിന് എടുത്ത കേസുകൾ പിൻവലിക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം; പുനർജനി കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചീറ്റ് നൽകിയത് നിയമപരമായ പരിശോധനയ്ക്ക് ശേഷമെന്ന് രമേശ് ചെന്നിത്തല

ജന്തർ മന്തർ സമരങ്ങൾക്ക് ഐക്യദാർഢ്യമറിയിച്ചതിന് എടുത്ത കേസുകൾ പിൻവലിക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം; പുനർജനി കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചീറ്റ് നൽകിയത് നിയമപരമായ പരിശോധനയ്ക്ക് ശേഷമെന്ന് രമേശ് ചെന്നിത്തല

പി.എം ശ്രീയിലെ അവസരവാദ നിലപാടിൽ നിന്നും സർക്കാർ പിന്മാറണം; പ്രതിപക്ഷത്തിരുന്നപ്പോൾ സമരം ചെയ്തവർ ഇന്ന് കാവിവൽക്കരണത്തിന് കൂട്ടുനിൽക്കുന്നുവെന്ന് വി. ശിവൻകുട്ടി

പി.എം ശ്രീയിലെ അവസരവാദ നിലപാടിൽ നിന്നും സർക്കാർ പിന്മാറണം; പ്രതിപക്ഷത്തിരുന്നപ്പോൾ സമരം ചെയ്തവർ ഇന്ന് കാവിവൽക്കരണത്തിന് കൂട്ടുനിൽക്കുന്നുവെന്ന് വി. ശിവൻകുട്ടി

Comments

Add a Comment

Our Channels

ആർ. സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് മേയർ; കോൺഗ്രസ് സ്വതന്ത്രനടക്കം 51 കൗൺസിലർമാരുടെ പിന്തുണ | Malayali Media