Malayali Media
Kerala

'യു.ഡി.എഫിന്റെ പേര് മാറ്റി യു.ടി.എഫ് അഥവാ യു ടേൺ സർക്കാർ എന്നാക്കണം'; പി.എം ശ്രീ വിവാദത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് ജോൺ ബ്രിട്ടാസ്

31 Jul 202648 views 3 min read
'യു.ഡി.എഫിന്റെ പേര് മാറ്റി യു.ടി.എഫ് അഥവാ യു ടേൺ സർക്കാർ എന്നാക്കണം'; പി.എം ശ്രീ വിവാദത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് ജോൺ ബ്രിട്ടാസ്
Advertisement

പി.എം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ അതിൽ നിന്നും പിന്മാറാനുള്ള സാവകാശമുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതായി സി.പി.ഐ.എം രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. 

സമഗ്ര ശിക്ഷാ, പി.എം ശ്രീ എന്നീ പദ്ധതികളെക്കുറിച്ച് രാജ്യസഭയിൽ തൻ്റെ സുഹൃത്തായ അബ്ദുൾ വഹാബും സഹപ്രവർത്തകയായ ജെബി മേത്തറും ഉന്നയിച്ച രണ്ട് ചോദ്യങ്ങളെ അദ്ദേഹം ചൂണ്ടിക്കാട്ടി. സതീശന്റെ കാപട്യം തുറന്നുകാട്ടാൻ ഇവർ തന്നെ മുന്നോട്ടുവരുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയിൽ നിന്നും ഒഴിവാകാമെന്ന് കേന്ദ്രം കൃത്യമായി വിശദീകരിക്കുമ്പോഴും യു.ഡി.എഫ് സർക്കാർ വീണ്ടും കള്ളപ്രചാരണം തുടരുകയാണ്. പച്ചക്കള്ളം പറയുന്ന ഇത്തരം ആളുകളെ കേരളത്തിലെ ജനങ്ങൾ ഇനിയെങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു.സംസ്ഥാനത്ത് വർഗീയമായ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ച ഇവർ ജനങ്ങളോട് പരസ്യമായി മാപ്പപേക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വളരെ വേഗത്തിൽ നിലപാടുകൾ മാറ്റുന്നതിനുള്ള പുരസ്കാരം കേരളത്തിലെ യു.ഡി.എഫ് സർക്കാരിനാണ് നൽകേണ്ടതെന്ന് ജോൺ ബ്രിട്ടാസ് പരിഹസിച്ചു. യു.ഡി.എഫ് എന്ന പേരിന് പകരം നിലവിൽ യു.ടി.എഫ് അഥവാ 'യു ടേൺ ഗവൺമെന്റ്' എന്ന് മാറ്റാൻ സമയമായിരിക്കുന്നു. ജനങ്ങളെ ഇത്രത്തോളം വഞ്ചിക്കുന്ന നടപടികളുമായാണ് മുന്നണി മുന്നോട്ടുപോകുന്നത്. പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറിയാൽ ഉണ്ടാകുന്ന കാര്യങ്ങളെക്കുറിച്ചാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അബ്ദുൾ വഹാബ് എം.പിക്ക് കൃത്യമായ മറുപടി നൽകിയത്. എന്നിട്ടും എങ്ങനെയാണ് യു.ഡി.എഫിന് ഇത്തരത്തിൽ നുണകൾ പ്രചരിപ്പിക്കാൻ സാധിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഒരു കാര്യത്തിൽ ഇത്രത്തോളം കള്ളം പറയുന്നവർ മറ്റു വിഷയങ്ങളിൽ എത്രമാത്രം നുണകളായിരിക്കും പറയുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:#pm shri#john brittas#udf
Advertisement

Related News

അഞ്ച് ഇടപാടുകളിലെ അഴിമതി ആരോപണം: എ.ഡി.ജി.പി എസ്. ശ്രീജിത്തിനെതിരെ പുനരന്വേഷണം; ചീഫ് സെക്രട്ടറിയുടെ ക്ലീൻ ചിറ്റ് ഹൈക്കോടതി റദ്ദാക്കി

അഞ്ച് ഇടപാടുകളിലെ അഴിമതി ആരോപണം: എ.ഡി.ജി.പി എസ്. ശ്രീജിത്തിനെതിരെ പുനരന്വേഷണം; ചീഫ് സെക്രട്ടറിയുടെ ക്ലീൻ ചിറ്റ് ഹൈക്കോടതി റദ്ദാക്കി

ആർ. സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് മേയർ; കോൺഗ്രസ് സ്വതന്ത്രനടക്കം 51 കൗൺസിലർമാരുടെ പിന്തുണ

ആർ. സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് മേയർ; കോൺഗ്രസ് സ്വതന്ത്രനടക്കം 51 കൗൺസിലർമാരുടെ പിന്തുണ

'പി.എം ശ്രീയിൽ ഒപ്പുവെച്ചത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ; ബ്രിട്ടാസ് ഇടനിലക്കാരനായിരുന്നു': രൂക്ഷവിമർശനവുമായി മന്ത്രി കെ.എം. ഷാജി

'പി.എം ശ്രീയിൽ ഒപ്പുവെച്ചത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ; ബ്രിട്ടാസ് ഇടനിലക്കാരനായിരുന്നു': രൂക്ഷവിമർശനവുമായി മന്ത്രി കെ.എം. ഷാജി

കൂടത്തായി കേസ്: വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം; ആർ. ഹരിദാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൂടത്തായി കേസ്: വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം; ആർ. ഹരിദാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജന്തർ മന്തർ സമരങ്ങൾക്ക് ഐക്യദാർഢ്യമറിയിച്ചതിന് എടുത്ത കേസുകൾ പിൻവലിക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം; പുനർജനി കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചീറ്റ് നൽകിയത് നിയമപരമായ പരിശോധനയ്ക്ക് ശേഷമെന്ന് രമേശ് ചെന്നിത്തല

ജന്തർ മന്തർ സമരങ്ങൾക്ക് ഐക്യദാർഢ്യമറിയിച്ചതിന് എടുത്ത കേസുകൾ പിൻവലിക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം; പുനർജനി കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചീറ്റ് നൽകിയത് നിയമപരമായ പരിശോധനയ്ക്ക് ശേഷമെന്ന് രമേശ് ചെന്നിത്തല

Comments

Add a Comment

Our Channels

'യു.ഡി.എഫിന്റെ പേര് മാറ്റി യു.ടി.എഫ് അഥവാ യു ടേൺ സർക്കാർ എന്നാക്കണം'; പി.എം ശ്രീ വിവാദത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് ജോൺ ബ്രിട്ടാസ് | Malayali Media