Malayali Media
Kerala

പുനർജനി കേസിൽ വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയത് അസാധാരണം; വിദേശ ഫണ്ട് ശേഖരണത്തിന് വ്യക്തമായ തെളിവുണ്ടെന്ന് എം.വി. ഗോവിന്ദൻ

30 Jul 202622 views 3 min read
പുനർജനി കേസിൽ വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയത് അസാധാരണം; വിദേശ ഫണ്ട് ശേഖരണത്തിന് വ്യക്തമായ തെളിവുണ്ടെന്ന് എം.വി. ഗോവിന്ദൻ
Advertisement

പുനർജനി കേസിൽ വി.ഡി. സതീശനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലൻസ് നടപടി തികച്ചും അസാധാരണമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മതിയായ എല്ലാ തെളിവുകളും ഉണ്ടായിട്ടും അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. നിലവിലെ നിയമപ്രകാരം വിദേശത്ത് പോയി ഫണ്ട് സ്വരൂപിക്കാൻ ആർക്കും അനുമതിയില്ല. കഴിഞ്ഞ പ്രളയകാലത്ത് സാമ്പത്തിക സഹായം തേടുന്നതിനായി വിദേശത്തേക്ക് പോകാൻ മുഖ്യമന്ത്രിക്ക് പോലും കേന്ദ്രം അനുമതി നൽകിയിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വി.ഡി. സതീശൻ വിദേശത്ത് ഫണ്ട് ആവശ്യപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.

രമേശ് ചെന്നിത്തലയുടെ പ്രതികരണങ്ങളിൽ നിന്നും ഈ കേസിന്റെ സ്വതന്ത്ര അന്വേഷണം എത്രയും വേഗം അവസാനിപ്പിക്കാൻ അദ്ദേഹം തിടുക്കം കാട്ടിയെന്ന് വ്യക്തമാണെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. യാതൊരു അനുമതിയും ഇല്ലാതെ വിദേശത്തുനിന്നും പണം സമാഹരിച്ചു എന്നത് ഇതിൽ നിന്നും മനസ്സിലാക്കാം. കേസ് പൂർണ്ണമായും ഒതുക്കിത്തീർക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പാതിവഴിയിൽ അന്വേഷണം അവസാനിപ്പിച്ച് ക്ലീൻ ചിറ്റ് നൽകിയ ഈ നടപടി തെറ്റാണെന്നും കേരളം ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയാൽ മാത്രമേ കേസിന്റെ സത്യാവസ്ഥ കൃത്യമായി ബോധ്യപ്പെടുകയുള്ളൂ.വിവിധ വ്യക്തികളിൽ നിന്നായി 22,500 പൗണ്ട് സമാഹരിച്ചതായി രേഖകൾ വ്യക്തമാക്കുന്നുണ്ട്. ഈ തുക നിക്ഷേപിച്ച ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ വി.ഡി. സതീശൻ തന്നെ പറയുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഇത്രയും ഗൗരവമേറിയ ഒരു വിഷയത്തിൽ ആഭ്യന്തര മന്ത്രി നേരിട്ട് വാർത്താസമ്മേളനം വിളിച്ചുചേർത്താണ് ക്ലീൻ ചിറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അഴിമതി തടയുന്നതിനായി 'വിജിലൻസ് വിസിൽ' പദ്ധതി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു അഴിമതിക്കേസിൽ ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നതെന്ന വൈരുദ്ധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:#MV GOVINDHAN#VD SATHEESHAN#RAMESH CHENNITHALA
Advertisement

Related News

കെ.എം. ബഷീർ കേസിൽ വീണ്ടും അട്ടിമറിശ്രമമെന്ന് കുടുംബം; വിചാരണ തുടങ്ങാനിരിക്കെ പ്രോസിക്യൂട്ടറെ മാറ്റിയതിൽ ദുരൂഹത

കെ.എം. ബഷീർ കേസിൽ വീണ്ടും അട്ടിമറിശ്രമമെന്ന് കുടുംബം; വിചാരണ തുടങ്ങാനിരിക്കെ പ്രോസിക്യൂട്ടറെ മാറ്റിയതിൽ ദുരൂഹത

'പി.എം ശ്രീ വിഷയത്തിൽ എൽ.ഡി.എഫ് പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു'; നിലവിലെ സർക്കാരിന് പദ്ധതിയിൽ നിന്നും പിന്മാറാമെന്ന് വി. ശിവൻകുട്ടി

'പി.എം ശ്രീ വിഷയത്തിൽ എൽ.ഡി.എഫ് പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു'; നിലവിലെ സർക്കാരിന് പദ്ധതിയിൽ നിന്നും പിന്മാറാമെന്ന് വി. ശിവൻകുട്ടി

'പൂക്കി ഭരണം' എന്ന് പരാമർശം; പവർക്കട്ടിൽ മുഖ്യമന്ത്രിയെ വിമർശിച്ച് വീഡിയോ ഇട്ട പി.ഡി.പി പ്രവർത്തകന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തു

'പൂക്കി ഭരണം' എന്ന് പരാമർശം; പവർക്കട്ടിൽ മുഖ്യമന്ത്രിയെ വിമർശിച്ച് വീഡിയോ ഇട്ട പി.ഡി.പി പ്രവർത്തകന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തു

പുനർജനി കേസ് അവസാനിപ്പിച്ചു; മുഖ്യമന്ത്രി വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പുനർജനി കേസ് അവസാനിപ്പിച്ചു; മുഖ്യമന്ത്രി വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

'വെള്ളാപ്പള്ളിയെ ഒപ്പം കൂട്ടിയത് തിരിച്ചടിയായി, പ്രതീക്ഷിച്ച മൂന്നാം ഭരണം നഷ്ടപ്പെട്ടു'; തോൽവിയുടെ കാരണങ്ങൾ തുറന്നുപറഞ്ഞ്  എ.എൻ. ഷംസീർ

'വെള്ളാപ്പള്ളിയെ ഒപ്പം കൂട്ടിയത് തിരിച്ചടിയായി, പ്രതീക്ഷിച്ച മൂന്നാം ഭരണം നഷ്ടപ്പെട്ടു'; തോൽവിയുടെ കാരണങ്ങൾ തുറന്നുപറഞ്ഞ് എ.എൻ. ഷംസീർ

Comments

Add a Comment

Our Channels

പുനർജനി കേസിൽ വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയത് അസാധാരണം; വിദേശ ഫണ്ട് ശേഖരണത്തിന് വ്യക്തമായ തെളിവുണ്ടെന്ന് എം.വി. ഗോവിന്ദൻ | Malayali Media