Malayali Media
India

ഉച്ചഭക്ഷണത്തിലെ കറിയിൽ വെള്ളം കലക്കി നൽകിയ സംഭവം: ഉത്തർപ്രദേശിൽ സ്കൂൾ പ്രധാനാധ്യാപകന് സസ്‌പെൻഷൻ, പാചകക്കാരന് ജോലി നഷ്ടമായി

07 Aug 20262 views 3 min read
ഉച്ചഭക്ഷണത്തിലെ കറിയിൽ വെള്ളം കലക്കി നൽകിയ സംഭവം: ഉത്തർപ്രദേശിൽ സ്കൂൾ പ്രധാനാധ്യാപകന് സസ്‌പെൻഷൻ, പാചകക്കാരന് ജോലി നഷ്ടമായി
Advertisement

ലക്‌നൗ: ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലെ സർക്കാർ വിദ്യാലയത്തിൽ കുട്ടികൾക്ക് തരംതാണ ഉച്ചഭക്ഷണം വിതരണം ചെയ്ത സംഭവത്തിൽ കടുത്ത അച്ചടക്ക നടപടിയുമായി ഭരണകൂടം. വീഴ്ചവരുത്തിയ പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ഭക്ഷണമുണ്ടാക്കിയ പാചകക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് നൽകിയ കറിയിൽ വൻതോതിൽ വെള്ളം ചേർത്തതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതാണ് സംഭവം പുറത്തറിയാൻ ഇടയാക്കിയത്. വെള്ളത്തിനു മുകളിൽ കുറച്ച് ഉരുളക്കിഴങ്ങ് കഷണങ്ങൾ മാത്രം ഒഴുകിനടക്കുന്ന രീതിയിലുള്ള കറിയാണ് ഈ വീഡിയോയിൽ കണ്ടത്. സ്കൂളിന്റെ മേൽനോട്ടം വഹിച്ചിരുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണം തുടർച്ചയായി നൽകുന്നത് കുട്ടികളുടെ ശാരീരിക ആരോഗ്യത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ഭീതിയിലാണ് മാതാപിതാക്കൾ. കഴിഞ്ഞ നാല് വർഷക്കാലമായി ഇത്തരത്തിലുള്ള ഭക്ഷണമാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന് വിദ്യാർത്ഥികളും സാക്ഷ്യപ്പെടുത്തി. ദിവസേന ലഭിക്കുന്ന പരിപ്പുകറിയിലും പച്ചക്കറി വിഭവങ്ങളിലും വെള്ളം മാത്രമാണ് ഉണ്ടാകാറുള്ളതെന്ന് കുട്ടികൾ തുറന്നുപറഞ്ഞതോടെയാണ് അധികൃതർ അടിയന്തരമായി നടപടികളിലേക്ക് കടന്നത്.

Tags:#uttar pradesh#bjp
Advertisement

Related News

ദേശീയ കൈത്തറി ദിനാഘോഷത്തിൽ 'ഗെറ്റ് റെഡി വിത്ത് മി' ട്രെൻഡിലൂടെ പങ്കുചേരാൻ ചെറുപ്പക്കാരോട് പ്രധാനമന്ത്രി; ഇൻസ്റ്റഗ്രാം റീലുമായി നരേന്ദ്ര മോദി

ദേശീയ കൈത്തറി ദിനാഘോഷത്തിൽ 'ഗെറ്റ് റെഡി വിത്ത് മി' ട്രെൻഡിലൂടെ പങ്കുചേരാൻ ചെറുപ്പക്കാരോട് പ്രധാനമന്ത്രി; ഇൻസ്റ്റഗ്രാം റീലുമായി നരേന്ദ്ര മോദി

നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് കോൺഗ്രസ് പണം തട്ടിയെന്ന് ആരോപണം; രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ സ്ത്രീയും കുട്ടികളും പ്രതിഷേധിച്ചു

നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് കോൺഗ്രസ് പണം തട്ടിയെന്ന് ആരോപണം; രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ സ്ത്രീയും കുട്ടികളും പ്രതിഷേധിച്ചു

വരുന്ന സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി വിദ്യാർത്ഥികളോട് സംസാരിക്കണം: സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ; പദ്ധതികൾ വ്യക്തമാക്കണമെന്നും ആവശ്യം

വരുന്ന സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി വിദ്യാർത്ഥികളോട് സംസാരിക്കണം: സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ; പദ്ധതികൾ വ്യക്തമാക്കണമെന്നും ആവശ്യം

എഫ്.സി.ആർ.എ ഭേദഗതി ബില്ലിന് പിന്നിൽ ദുർലാഭം; കേന്ദ്ര നീക്കത്തെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

എഫ്.സി.ആർ.എ ഭേദഗതി ബില്ലിന് പിന്നിൽ ദുർലാഭം; കേന്ദ്ര നീക്കത്തെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

'പൊതുജനം എന്ത് പറയുന്നു' എന്ന പേരിൽ സെപ്റ്റംബറിൽ ജനങ്ങളിലേക്ക്; അംഗത്വ വിതരണം ആരംഭിച്ച് CJP

'പൊതുജനം എന്ത് പറയുന്നു' എന്ന പേരിൽ സെപ്റ്റംബറിൽ ജനങ്ങളിലേക്ക്; അംഗത്വ വിതരണം ആരംഭിച്ച് CJP

Comments

Add a Comment

Our Channels

ഉച്ചഭക്ഷണത്തിലെ കറിയിൽ വെള്ളം കലക്കി നൽകിയ സംഭവം: ഉത്തർപ്രദേശിൽ സ്കൂൾ പ്രധാനാധ്യാപകന് സസ്‌പെൻഷൻ, പാചകക്കാരന് ജോലി നഷ്ടമായി | Malayali Media