Malayali Media
India

നീറ്റ് ചോദ്യപേപ്പർ ചോർച്ച: പ്രതികളെ വെറുതെ വിടില്ല, വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് കോടതികൾ സജ്ജമാക്കുമെന്ന് പ്രധാനമന്ത്രി; കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി

Admin User23 Jul 202625 views 3 min read
നീറ്റ് ചോദ്യപേപ്പർ ചോർച്ച: പ്രതികളെ വെറുതെ വിടില്ല, വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് കോടതികൾ സജ്ജമാക്കുമെന്ന് പ്രധാനമന്ത്രി; കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി
Advertisement

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ഒടുവിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസിൽ കുറ്റക്കാരായവർക്കെതിരെ വേഗത്തിൽ കർശന നടപടിയെടുക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ഉടനടി നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള തുടർനടപടികളുടെ ഭാഗമാണിതെന്നും യുവതലമുറയുടെ ഭാവിയെ അപകടത്തിലാക്കാൻ മുതിരുന്ന ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

​അതേസമയം, പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയ്ക്കെതിരെ തിരിച്ചടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. രാജ്യത്തെ യുവജനങ്ങളുടെ ഭാവിയെ തകർത്തത് പ്രധാനമന്ത്രി തന്നെയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് കൂട്ടുനിൽക്കുക മാത്രമല്ല, അതിന് കാരണക്കാരായ മുഴുവൻ ആളുകളെയും സംരക്ഷിക്കുന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ തികച്ചും വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ രാജിവെപ്പിക്കുക, പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികളോട് മാപ്പ് പറയുക, അവർക്കെതിരെ അക്രമം അഴിച്ചുവിട്ടവർക്കെതിരെ കർശന നടപടിയെടുക്കുക എന്നിവയാണ് പ്രധാനമന്ത്രി ചെയ്യേണ്ടതെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു.

Tags:#Neet#narendra modi#rahul gandhi
Advertisement

Related News

ജന്തർമന്തറിലെ സമരം ഇതേ രീതിയിൽ തുടരും, സർക്കാർ ഇനിയെങ്കിലും കണ്ണുതുറക്കണം: സി.ജെ.പി വക്താവ് സൗരവ് ദാസ്

ജന്തർമന്തറിലെ സമരം ഇതേ രീതിയിൽ തുടരും, സർക്കാർ ഇനിയെങ്കിലും കണ്ണുതുറക്കണം: സി.ജെ.പി വക്താവ് സൗരവ് ദാസ്

യുവാക്കളുടെ ക്ഷേമത്തിനാണ് മുൻഗണന, ചോദ്യപേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കും: അമിത് ഷാ

യുവാക്കളുടെ ക്ഷേമത്തിനാണ് മുൻഗണന, ചോദ്യപേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കും: അമിത് ഷാ

'നീറ്റ് ക്രമക്കേടിൽ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകാനാകില്ല; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം': പിണറായി വിജയൻ

'നീറ്റ് ക്രമക്കേടിൽ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകാനാകില്ല; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം': പിണറായി വിജയൻ

യുവാക്കൾ പറയുന്നത് കേൾക്കണം, അവരാണ് നാടിന്റെ ഭാവി: സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഓർത്തഡോക്സ് സഭ

യുവാക്കൾ പറയുന്നത് കേൾക്കണം, അവരാണ് നാടിന്റെ ഭാവി: സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഓർത്തഡോക്സ് സഭ

'വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്നു, അവർ എന്ത് തെറ്റാണ് ചെയ്തത്?': പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് രാഹുൽ ഗാന്ധി

'വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്നു, അവർ എന്ത് തെറ്റാണ് ചെയ്തത്?': പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് രാഹുൽ ഗാന്ധി

Comments

Add a Comment

Our Channels

നീറ്റ് ചോദ്യപേപ്പർ ചോർച്ച: പ്രതികളെ വെറുതെ വിടില്ല, വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് കോടതികൾ സജ്ജമാക്കുമെന്ന് പ്രധാനമന്ത്രി; കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി | Malayali Media