Malayali Media
Kerala

പാണക്കാട് മണ്ണിടിച്ചിലുണ്ടായ ഇടത്ത് ദിവസങ്ങൾക്ക് മുൻപും അനധികൃത പാറപൊട്ടിക്കൽ; വൻ ക്വാറികൾക്ക് സമാനമായ സ്ഫോടനമെന്ന് റിപ്പോർട്ട്

06 Aug 202649 views 3 min read
പാണക്കാട് മണ്ണിടിച്ചിലുണ്ടായ ഇടത്ത് ദിവസങ്ങൾക്ക് മുൻപും അനധികൃത പാറപൊട്ടിക്കൽ; വൻ ക്വാറികൾക്ക് സമാനമായ സ്ഫോടനമെന്ന് റിപ്പോർട്ട്
Advertisement

മലപ്പുറം: പാണക്കാട്ട് മണ്ണൊലിപ്പുണ്ടാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും തൊട്ടടുത്ത പ്രദേശത്ത് പാറ പൊട്ടിക്കൽ നടന്നിരുന്നതായി വിവരം. അപകടമേഖലയിൽ നിന്നും 200 മീറ്റർ മാറി പെട്രോൾ പമ്പ് നിർമ്മിക്കുന്ന സ്ഥലത്താണ് യാതൊരു അനുമതിയുമില്ലാതെ ഇലക്ട്രിക്കൽ ബ്ലാസ്റ്റിംഗ് നടത്തിയത്. മുൻപും ഇത്തരത്തിൽ പാറ പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ പ്രദേശവാസികൾ തടഞ്ഞിരുന്നു. വൻ ശബ്ദത്തോടെയുള്ള സ്ഫോടനത്തിൽ അടുത്തുള്ള വീടുകൾക്ക് കുലുക്കമനുഭവപ്പെട്ടതായി നാട്ടുകാർ വ്യക്തമാക്കുന്നു. വൻകിട ക്വാറികളിൽ ചെയ്യുന്നതിന് തുല്യമായ രീതിയിലാണ് ഇവിടെയും പാറ പൊട്ടിച്ചതെന്നാണ് വിവരങ്ങൾ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ഇലക്ട്രിക്കൽ ബ്ലാസ്റ്റിംഗ് നടത്തുന്നത് തികച്ചും നിയമവിരുദ്ധമായിട്ടും ഈ പ്രവൃത്തി തുടരുകയായിരുന്നു. ഉദ്യോഗസ്ഥരുടെ അറിവോടെയും അനുമതിയോടെയുമാണ് ഇത് നടന്നതെന്ന ആക്ഷേപം ശക്തമാകുന്നുണ്ട്. ഇത്തരത്തിൽ പാറ പൊട്ടിച്ചതിനെ തുടർന്നാണ് ഏടായിപ്പാലത്ത് മണ്ണ് ഇടിയുന്ന സാഹചര്യം രൂപപ്പെട്ടതെന്നാണ് ഉയരുന്ന ആരോപണം.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിന്റെ വെറും 100 മീറ്റർ മാത്രം അകലെയാണ് ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുള്ളത്. മലപ്പുറം സ്വദേശിയായ ഒരാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് ഈ പാറപൊട്ടിക്കൽ അരങ്ങേറിയത്. പരിസ്ഥിതിലോലമായ പ്രദേശത്ത് ക്വാറികൾക്ക് സമാനമായ രീതിയിൽ ഇലക്ട്രിക് ബ്ലാസ്റ്റിംഗ് നടത്താൻ അധികൃതർ എങ്ങനെ അനുവാദം നൽകി എന്ന ചോദ്യമാണ് വിമർശകർ പ്രധാനമായും ഉയർത്തുന്നത്.

Tags:#panakkad#landslide
Advertisement

Related News

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.ഐ.എം നേതാവ് ഐ.പി ബിനു ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.ഐ.എം നേതാവ് ഐ.പി ബിനു ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

പ്രതിഷേധം കൂടുതൽ കടുപ്പിച്ച് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ; സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്നുമുതൽ കൂട്ട നിരാഹാര സമരം

പ്രതിഷേധം കൂടുതൽ കടുപ്പിച്ച് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ; സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്നുമുതൽ കൂട്ട നിരാഹാര സമരം

കടലിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് 6 ദിവസം; വിഴിഞ്ഞത്തും നീണ്ടകരയിലും തിരച്ചിൽ തുടരുന്നു, രക്ഷാപ്രവർത്തനം  അപര്യാപ്തമാണെന്ന് ബന്ധുക്കൾ

കടലിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് 6 ദിവസം; വിഴിഞ്ഞത്തും നീണ്ടകരയിലും തിരച്ചിൽ തുടരുന്നു, രക്ഷാപ്രവർത്തനം അപര്യാപ്തമാണെന്ന് ബന്ധുക്കൾ

കേരളത്തിൽ ഇന്നത്തെ മഴ മുന്നറിയിപ്പ്: 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, മണിക്കൂറിൽ 50 കി.മീ വരെ വേഗതയുള്ള കാറ്റിന് സാധ്യത

കേരളത്തിൽ ഇന്നത്തെ മഴ മുന്നറിയിപ്പ്: 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, മണിക്കൂറിൽ 50 കി.മീ വരെ വേഗതയുള്ള കാറ്റിന് സാധ്യത

'കള്ളക്കടൽ' പ്രതിഭാസം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ ശക്തമായ കടലാക്രമണത്തിന് സാധ്യത

'കള്ളക്കടൽ' പ്രതിഭാസം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ ശക്തമായ കടലാക്രമണത്തിന് സാധ്യത

Comments

Add a Comment

Our Channels

പാണക്കാട് മണ്ണിടിച്ചിലുണ്ടായ ഇടത്ത് ദിവസങ്ങൾക്ക് മുൻപും അനധികൃത പാറപൊട്ടിക്കൽ; വൻ ക്വാറികൾക്ക് സമാനമായ സ്ഫോടനമെന്ന് റിപ്പോർട്ട് | Malayali Media