പാലക്കാട്: ചാലിശ്ശേരി എസ്റ്റേറ്റ് പടിയിൽ പ്രവർത്തിക്കുന്ന സർക്കാർ ജനകീയാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിയിലായിരുന്ന നഴ്‌സിന് അണലിപ്പാമ്പിന്റെ കടിയേറ്റു. ചാവക്കാട് സ്വദേശിനിയായ മിസിരിയയ്ക്കാണ് കഴിഞ്ഞ ദിവസം ജോലി ചെയ്യുന്നതിനിടെ വിഷപ്പാമ്പിന്റെ കടിയേറ്റത്.
കടിയേറ്റ് അവസ്ഥ ഗുരുതരമായതിനെ തുടർന്ന് മിസിരിയയെ കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമണ്ണൂർ, കൂറ്റനാട്, എസ്റ്റേറ്റ് പടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി ദിവസവും നൂറുകണക്കിന് ആളുകൾ ചികിത്സ തേടിയെത്തുന്ന ആരോഗ്യ കേന്ദ്രത്തിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.





