Malayali Media
Kerala

ചങ്ങനാശ്ശേരി ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണവും കുടിവെള്ളവുമില്ല, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല; വിഷയം പരിഹരിക്കുന്നതിൽ മുഖ്യമന്ത്രിക്ക് വ്യക്തതയില്ലെന്ന് എം.വി. ഗോവിന്ദൻ

06 Aug 202628 views 3 min read
ചങ്ങനാശ്ശേരി ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണവും കുടിവെള്ളവുമില്ല, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല; വിഷയം പരിഹരിക്കുന്നതിൽ മുഖ്യമന്ത്രിക്ക് വ്യക്തതയില്ലെന്ന് എം.വി. ഗോവിന്ദൻ
Advertisement

കോട്ടയം: ചങ്ങനാശ്ശേരിയിലെ ദുരിതാശ്വാസ ക്യാമ്പിലെ മോശം അവസ്ഥയെക്കുറിച്ചുള്ള  വാർത്തയോട് പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ക്യാമ്പുകളുടെ നിലവിലെ പ്രവർത്തനം തികച്ചും പരിതാപകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചങ്ങനാശ്ശേരിയിലുള്ള ഒരു ക്യാമ്പിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ ഭക്ഷണവും കുടിവെള്ളവും പോലും ലഭ്യമായിരുന്നില്ലെന്നാണ് എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത്.

മൂന്ന് മണിക്കല്ലേ അദ്ദേഹം ഭക്ഷണം കഴിച്ചത് എന്നാണ് വി.ഡി. സതീശൻ ചോദിക്കുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ക്യാമ്പുകളിൽ ദുരിതം മാത്രമാണ് നിലനിൽക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. 2018, 2019 കാലഘട്ടങ്ങളിൽ കൃത്യമായ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ നിലവിൽ അതില്ല. ഭക്ഷണം വിതരണം ചെയ്യാൻ സന്നദ്ധ സംഘടനകൾ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്. ഈ പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മുഖ്യമന്ത്രിക്ക് കൃത്യമായ ധാരണയില്ലെന്നും, ഈ വിഷയത്തിൽ സി.പി.ഐ.എമ്മിന് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:#mv govindhan#vd satheeshan#kerala flood
Advertisement

Related News

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.ഐ.എം നേതാവ് ഐ.പി ബിനു ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.ഐ.എം നേതാവ് ഐ.പി ബിനു ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

പ്രതിഷേധം കൂടുതൽ കടുപ്പിച്ച് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ; സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്നുമുതൽ കൂട്ട നിരാഹാര സമരം

പ്രതിഷേധം കൂടുതൽ കടുപ്പിച്ച് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ; സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്നുമുതൽ കൂട്ട നിരാഹാര സമരം

കടലിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് 6 ദിവസം; വിഴിഞ്ഞത്തും നീണ്ടകരയിലും തിരച്ചിൽ തുടരുന്നു, രക്ഷാപ്രവർത്തനം  അപര്യാപ്തമാണെന്ന് ബന്ധുക്കൾ

കടലിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് 6 ദിവസം; വിഴിഞ്ഞത്തും നീണ്ടകരയിലും തിരച്ചിൽ തുടരുന്നു, രക്ഷാപ്രവർത്തനം അപര്യാപ്തമാണെന്ന് ബന്ധുക്കൾ

കേരളത്തിൽ ഇന്നത്തെ മഴ മുന്നറിയിപ്പ്: 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, മണിക്കൂറിൽ 50 കി.മീ വരെ വേഗതയുള്ള കാറ്റിന് സാധ്യത

കേരളത്തിൽ ഇന്നത്തെ മഴ മുന്നറിയിപ്പ്: 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, മണിക്കൂറിൽ 50 കി.മീ വരെ വേഗതയുള്ള കാറ്റിന് സാധ്യത

'കള്ളക്കടൽ' പ്രതിഭാസം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ ശക്തമായ കടലാക്രമണത്തിന് സാധ്യത

'കള്ളക്കടൽ' പ്രതിഭാസം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ ശക്തമായ കടലാക്രമണത്തിന് സാധ്യത

Comments

Add a Comment

Our Channels

ചങ്ങനാശ്ശേരി ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണവും കുടിവെള്ളവുമില്ല, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല; വിഷയം പരിഹരിക്കുന്നതിൽ മുഖ്യമന്ത്രിക്ക് വ്യക്തതയില്ലെന്ന് എം.വി. ഗോവിന്ദൻ | Malayali Media