Malayali Media
Kerala

പാണക്കാട് മണ്ണിടിച്ചിലിൽപ്പെട്ട മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് ഇൻസ്റ്റഗ്രാം വ്ലോഗർ നിസാം: ദൃശ്യങ്ങൾ പങ്കുവെച്ച് വിവാദ പരാമർശം

04 Aug 202615 views 3 min read
പാണക്കാട് മണ്ണിടിച്ചിലിൽപ്പെട്ട മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് ഇൻസ്റ്റഗ്രാം വ്ലോഗർ നിസാം: ദൃശ്യങ്ങൾ പങ്കുവെച്ച് വിവാദ പരാമർശം
Advertisement

ലപ്പുറം: പാണക്കാട്ടുണ്ടായ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മാധ്യമപ്രവർത്തകർക്കെതിരെ ആക്ഷേപകരമായ പ്രസ്താവനയുമായി ഇൻസ്റ്റഗ്രാം വ്ലോഗർ രംഗത്ത്. അപകടത്തിൽപ്പെട്ട മാധ്യമപ്രവർത്തകരെ മണ്ണിനടിയിൽ തന്നെ ഇട്ട് മൂടുകയായിരുന്നു വേണ്ടതെന്ന നിസാമിന്റെ പ്രതികരണമാണ് വിവാദമായിരിക്കുന്നത്. മാധ്യമപ്രവർത്തകർ തന്നെ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ഇയാളുടെ അധിക്ഷേപം.

മലപ്പുറം പാണക്കാട്-വേങ്ങര പാതയിലേക്ക് കുന്നിൻചെരുവിൽ നിന്നും വലിയ തോതിൽ മണ്ണും കല്ലും ഇടിഞ്ഞുവീണാണ് കഴിഞ്ഞ ദിവസം അപകടം നടന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവന്ന ഭാഗത്തായിരുന്നു മണ്ണിടിച്ചിലുണ്ടായത്. ഈ സമയം മാധ്യമപ്രവർത്തകരും പ്രദേശവാസികളും അവിടെയുണ്ടായിരുന്നു. അപകടം കണ്ടതോടെ ആളുകൾ ഇരുവശങ്ങളിലേക്കും ഓടി മാറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. സ്ഥലത്തുനിന്ന് ഉടൻ തന്നെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം കൈരളി ടിവി ക്യാമറാമാൻ ജയേഷിന് നിസ്സാര പരിക്കേറ്റിരുന്നു.

Tags:#malappuram#landslide
Advertisement

Related News

ജനങ്ങളെ ക്ഷണിച്ചുവരുത്തി അപമാനിക്കുന്നതിന് സമം, മന്ത്രി സി.പി. ജോണിന്റേത് മാടമ്പി മനോഭാവമെന്ന് കെ.എൻ. ബാലഗോപാൽ

ജനങ്ങളെ ക്ഷണിച്ചുവരുത്തി അപമാനിക്കുന്നതിന് സമം, മന്ത്രി സി.പി. ജോണിന്റേത് മാടമ്പി മനോഭാവമെന്ന് കെ.എൻ. ബാലഗോപാൽ

പേര് വെളിപ്പെടുത്തിയാൽ അപകടമാകുന്ന നിക്ഷേപകനെ കാണാനാണോ മുഖ്യമന്ത്രി പോയത്?: ചോദ്യങ്ങളുമായി കെ.എൻ. ബാലഗോപാൽ

പേര് വെളിപ്പെടുത്തിയാൽ അപകടമാകുന്ന നിക്ഷേപകനെ കാണാനാണോ മുഖ്യമന്ത്രി പോയത്?: ചോദ്യങ്ങളുമായി കെ.എൻ. ബാലഗോപാൽ

ഉറങ്ങുന്നയാളെ വിളിച്ചെഴുന്നേൽപ്പിച്ച് മുഖത്ത് കാർക്കിച്ചു തുപ്പുന്നതിന് തുല്യമാണ് മന്ത്രി സി.പി. ജോണിന്റെ നിലപാട്: പി. രാജീവ്

ഉറങ്ങുന്നയാളെ വിളിച്ചെഴുന്നേൽപ്പിച്ച് മുഖത്ത് കാർക്കിച്ചു തുപ്പുന്നതിന് തുല്യമാണ് മന്ത്രി സി.പി. ജോണിന്റെ നിലപാട്: പി. രാജീവ്

അഭിമന്യു വധക്കേസ്: 4 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് ഹൈക്കോടതി

അഭിമന്യു വധക്കേസ്: 4 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് ഹൈക്കോടതി

സ്ത്രീകൾക്കുള്ള സൗജന്യ യാത്ര സർക്കാരിന്റെ ഔദാര്യമല്ല: ഗതാഗതമന്ത്രിയുടെ അധിക്ഷേപ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ആനി രാജ

സ്ത്രീകൾക്കുള്ള സൗജന്യ യാത്ര സർക്കാരിന്റെ ഔദാര്യമല്ല: ഗതാഗതമന്ത്രിയുടെ അധിക്ഷേപ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ആനി രാജ

Comments

Add a Comment

Our Channels

പാണക്കാട് മണ്ണിടിച്ചിലിൽപ്പെട്ട മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് ഇൻസ്റ്റഗ്രാം വ്ലോഗർ നിസാം: ദൃശ്യങ്ങൾ പങ്കുവെച്ച് വിവാദ പരാമർശം | Malayali Media