മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ഹെലികോപ്റ്റർ യാത്രയ്ക്കെതിരെ രൂക്ഷമായ പരിഹാസവുമായി മുൻ മന്ത്രി പി. രാജീവ് രംഗത്ത്. ബുധനാഴ്ച നടക്കാനിരിക്കുന്ന വാർത്താസമ്മേളനത്തിൽ, വെറുതെ കിടന്നിരുന്ന ഹെലികോപ്റ്റർ ഉപയോഗിച്ചതിലൂടെ കാറിലെ ഇന്ധനച്ചെലവ് ലാഭിക്കാൻ കഴിഞ്ഞെന്നാകും മുഖ്യമന്ത്രി ഇതിനെ ന്യായീകരിക്കുകയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നാടിന്റെ ആവശ്യങ്ങൾക്കായി ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ അത് ഉപയോഗപ്പെടുത്തിയ രീതിയോടാണ് വിയോജിപ്പുള്ളത്. മുൻ മുഖ്യമന്ത്രി ചെയ്യാൻ മടിച്ച കാര്യങ്ങൾക്കാണ് നിലവിൽ ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്. ഓരോ പ്രവൃത്തിയും ചെയ്യുമ്പോൾ മുൻപ് തങ്ങൾ പറഞ്ഞിരുന്ന കാര്യങ്ങൾ എന്തൊക്കെയായിരുന്നു എന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കുമെന്നും രാജീവ് ഓർമ്മിപ്പിച്ചു.
സംസ്ഥാനത്തെ മഴക്കെടുതി നേരിടുന്നതിനായി ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാടെന്നും, പ്രതിപക്ഷ നേതാവ് ഇതാണ് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടം നിലവിലെ സാഹചര്യങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പൊതുജനം കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും പി. രാജീവ് കൂട്ടിച്ചേ
ർത്തു.





