Malayali Media
India

വിജയ് സർക്കാരിന്റെ ബജറ്റ് 'ജെൻ സി'കളെ ലക്ഷ്യമിട്ടുള്ളത്, കാവേരി പ്രശ്നത്തിൽ മൗനം; ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ

05 Aug 202627 views 3 min read
വിജയ് സർക്കാരിന്റെ ബജറ്റ് 'ജെൻ സി'കളെ ലക്ഷ്യമിട്ടുള്ളത്, കാവേരി പ്രശ്നത്തിൽ മൗനം; ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ
Advertisement

ചെന്നൈ: തമിഴ്‌നാട്ടിലെ വിജയ് സർക്കാരിന്റെ പ്രഥമ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. അവതരിപ്പിച്ച ബജറ്റിൽ പുതുമയായി ഒന്നുമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമായും കാവേരി നദീജല തർക്കം ഉന്നയിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാവേരി നദിയിൽ വെള്ളമില്ലാത്ത അവസ്ഥ ഭരണകൂടം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡി.എം.കെ നിരവധി തവണ ഈ വിഷയം ഉന്നയിച്ചിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ല. ജൂലൈ മാസത്തിൽ കാവേരിയിലെ ജലലഭ്യതയിൽ വലിയ കുറവ് രേഖപ്പെടുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അയൽ സംസ്ഥാനമായ കർണാടകയോട് ഈ വിഷയം സംസാരിക്കാൻ തമിഴ്‌നാട് സർക്കാരിന് ധൈര്യമില്ലെന്ന് പറഞ്ഞ ഉദയനിധി, കഴിഞ്ഞ മൂന്ന് മാസമായി കർഷകർ കടുത്ത ദുരിതത്തിലാണെന്നും കൂട്ടിച്ചേർത്തു.

കാവേരി വിഷയത്തിൽ സംസാരിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തതായും അദ്ദേഹം ആരോപിച്ചു. കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നവരെ എതിർക്കുന്ന സമീപനമാണ് സർക്കാരിന്റേത്. യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. തന്നെയടക്കം ഈ വിഷയം ഉയർത്തിക്കാട്ടുന്ന എല്ലാ ഡി.എം.കെ നേതാക്കളെയും സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്നും ഉദയനിധി പറഞ്ഞു. 'ജെൻ സി' (Gen Z) തലമുറയെ മാത്രം ലക്ഷ്യമിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ല. നിലവിലെ സർക്കാർ അധികാരമേറ്റെടുത്ത ശേഷം മാത്രം തമിഴ്‌നാട്ടിൽ നാല് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതെല്ലാം പൊതുജനങ്ങൾ കാണുന്നുണ്ടെന്നും ഉദയനിധി ഓർമ്മിപ്പിച്ചു.

Tags:#udayanithi stalin#tamil nadu#tamil nadu budget
Advertisement

Comments

Add a Comment

Our Channels

വിജയ് സർക്കാരിന്റെ ബജറ്റ് 'ജെൻ സി'കളെ ലക്ഷ്യമിട്ടുള്ളത്, കാവേരി പ്രശ്നത്തിൽ മൗനം; ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ | Malayali Media