Malayali Media
India

തമിഴ്‌നാട് ബജറ്റ് 2026 : സ്കൂൾ വിദ്യാഭ്യാസത്തിന് 44,527 കോടിയും സാമൂഹ്യക്ഷേമത്തിന് 9,818 കോടിയും

മദ്യ സെസ്സിലൂടെ ലക്ഷ്യമിടുന്നത് 16,000 കോടി

Admin User05 Aug 202632 views 3 min read
തമിഴ്‌നാട് ബജറ്റ് 2026 : സ്കൂൾ വിദ്യാഭ്യാസത്തിന് 44,527 കോടിയും സാമൂഹ്യക്ഷേമത്തിന് 9,818 കോടിയും
Advertisement

തമിഴ്‌നാട്ടിൽ ടി.വി.കെ സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി മാരി വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള സർക്കാരിന്റെ പ്രധാന നയപരിപാടികളും സാമ്പത്തിക മാർഗ്ഗരേഖയുമാണ് ബജറ്റിലൂടെ വ്യക്തമാക്കുന്നത്.

ഇതുവരെയുള്ള പ്രഖ്യാപനങ്ങളനുസരിച്ച്, മദ്യോൽപ്പാദന സെസ്സിൽ നിന്നുള്ള 1,000 കോടി രൂപയടക്കം മൊത്തം 16,000 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കൂടാതെ, സംസ്ഥാനത്തെ പതിനായിരം സർക്കാർ വിദ്യാലയങ്ങളിൽ 'സൂപ്പർ ക്ലീൻ, സൂപ്പർ ക്യാമ്പസ്' എന്ന പദ്ധതി നടപ്പിലാക്കുന്നതിനായി 129 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു റവന്യൂ എൻഹാൻസ്‌മെന്റ് കമ്മിറ്റി (വരുമാന വർദ്ധന സമിതി) രൂപീകരിക്കുമെന്നും ധനമന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ട്.

Tags:#tamil nadu budget#vijay#tvk
Advertisement

Comments

Add a Comment

Our Channels

തമിഴ്‌നാട് ബജറ്റ് 2026 തത്സമയം: സ്കൂൾ വിദ്യാഭ്യാസത്തിന് 44,527 കോടിയും സാമൂഹ്യക്ഷേമത്തിന് 9,818 കോടിയും | Malayali Media