Malayali Media
Education

ലഹരിവിരുദ്ധ സന്ദേശവുമായി ‘അനന്തതയിലേക്ക്’

കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ലഹരി ബോധവത്കരണ യാത്രയുമായി എ.വി.എ ഗ്രൂപ്പ്

21 Jul 20264 views 3 min read
ലഹരിവിരുദ്ധ സന്ദേശവുമായി ‘അനന്തതയിലേക്ക്’
Advertisement

വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ AVA ഗ്രൂപ്പും മലയാളി മീഡിയയും ചേർന്ന് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ലഹരി ബോധവത്കരണ യാത്രയ്ക്ക് തുടക്കമായി. പാലക്കാട് ബിഎസ് എസ് ഗുരുകുലം സ്കൂളിൽ നിന്നും തുടങ്ങിയ യാത്ര പാലക്കാട് തൃശ്ശൂർ ജില്ലകളിലായി 4 സ്കൂളുകൾ പിന്നിട്ടു. ലഹരി ഉപയോഗത്തിനെതിരെ എവിഎ പ്രൊഡക്ഷൻസ് നിർമിച്ച് സീനത്ത് സംവിധാനം ചെയ്ത ‘അനന്തതയിലേക്ക്’ എന്ന ഷോട് ഫിലിമിൻ്റെ പ്രദർശനവും ലഹരിവിരുദ്ധ സന്ദേശ ക്ലാസുകളുമാണ് ബോധവത്ക്കരണ പരിപാടിയുമായി ബന്ധപ്പെടുത്തി സ്കൂളിൽ നടത്തുന്നത്. 

ലഹരി ഉപയോഗം കുട്ടികളിലെ സർഗാത്മകമായ കഴിവുകളെ നശിപ്പിക്കുമെന്നും. ഇന്ന് കുട്ടികളെ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയകൾക്കെതിരെ ശക്തമായ കാഴ്ചപ്പാടുകൾ കുട്ടികൾക്ക് വേണമെന്നും കുട്ടികളുമായുള്ള സംവാദത്തിൽ എ.വി.എ ഗ്രൂപ്പ് ചെയർമാനായ ശ്രീ എ.വി അനൂപ് പറഞ്ഞു. ലഹരി ബോധവത്കരണ യാത്രയുടെ ഭാഗമായി കേരളത്തിലെ 14 ജില്ലകളിലായി 50 ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഷോർട്ട് ഫിലിം പ്രദർശനവും ക്ലാസുകളും നടത്തപ്പെടും.

ലഹരി എന്ന വലിയ വിപത്തിന് അത് ഉപയോഗിക്കുന്ന ഒരു വ്യക്തിയിലൂടെ ആ വ്യക്തിയുടെ ചുറ്റുമുള്ളവരുടെ ജീവിതത്തിനെയും എത്രത്തോളം സ്വീധീനിക്കാൻ കഴിയുമെന്നതാണ് ഈ ഷോട് ഫിലിമിലൂടെ അണിയറ പ്രവർത്തകർ പറയുന്നത്. യുഗപുരുഷൻ, പാലേരിമാണിക്യം, സൂഷ്മദർശിനി, വിലായത്ത് ബുദ്ധ, ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച എവിഎ പ്രൊഡക്ഷൻസ് ആണ് ഷോഡ് ഫിലിം നിർമിച്ചിരിക്കുന്നത്. എ.വി.എ ഗ്രൂപ്പ് ചെയർമാനായ ശ്രീ എ.വി അനൂപ് അതിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സീനത്ത്, ദിൽഷ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. 

Tags:#antidrug#avagroup#avanoop#school#bssgurukulam
Advertisement

Comments

Add a Comment

Our Channels

Anti Drug Campaign of AVA Group | Malayali Media