Malayali Media
Business

തൃശൂരിന് ഇത് 'ഗോൾഡൻ' മൊമൻ്റ് ! ജോയ് ആലുക്കാസ് ലൈഫ്‌സ്റ്റൈൽ ഡെവലപ്പേഴ്സ് നിർമിക്കുന്ന 'ഗോൾഡൻ ടവർ' അനാച്ഛാദനം ചെയ്തു.

പണി പൂർത്തീകരിക്കുമ്പോൾ തൃശ്ശൂരിന്റെ സ്വന്തമാവാൻ പോകുന്നത് കേരളത്തിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ ടവർ.

21 Jul 20264 views 3 min read
തൃശൂരിന് ഇത് 'ഗോൾഡൻ' മൊമൻ്റ് ! ജോയ് ആലുക്കാസ് ലൈഫ്‌സ്റ്റൈൽ ഡെവലപ്പേഴ്സ് നിർമിക്കുന്ന 'ഗോൾഡൻ ടവർ' അനാച്ഛാദനം ചെയ്തു.
Advertisement

തൃശൂർ : തൃശൂർ നഗരഹൃദയത്തോട് ചേർന്ന് ജൂബിലി മിഷൻ ആശുപത്രിക്ക് സമീപം 2.2 ഏക്കർ വിസ്തൃതിയിൽ അത്യാഡംബര പാർപ്പിട സമുച്ചയ പദ്ധതിക്ക് തുടക്കം കുറിച്ച് ജോയ്ആലുക്കാസ് .ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ ജോയ്ആലുക്കാസ് ലൈഫ്‌സ്‌റ്റൈൽ ഡവലപ്പേഴ്‌സാണ് കേരളത്തിലെ ഏറ്റവും ഉയരമുള്ള റസിഡൻഷ്യൽ ടവറായ 'ഗോൾഡ് ടവർ തൃശൂർ' നിർമ്മിക്കുന്നത്. ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച പദ്ധതി പ്രഖ്യാപന ചടങ്ങിൽ റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരും വിശിഷ്ടാതിഥികളും മാധ്യമപ്രവർത്തകരും സന്നിഹിതരായിരുന്നു.

ഭൂനിരപ്പിൽ നിന്നും 190 മീറ്റർ ഉയരത്തിൽ 50 നിലകളിലായി വിഭാവനം ചെയ്തിരിക്കുന്ന ഈ സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകും. ലോകോത്തര എൻജിനീയറിങ് മികവും ആധുനിക ആർകിടെക്ചർ നിർമ്മാണ രീതികളും ഒരുപോലെ സംയോജിപ്പിച്ചാണ് ഈ ടവർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. താമസക്കാർക്ക് സമാനതകളില്ലാത്ത ആഡംബര ജീവിതാനുഭവം സമ്മാനിക്കുന്നതിനായി 25 മീറ്റർ നീളമുള്ള ഇൻഫിനിറ്റി സ്വിമ്മിങ് പൂൾ, അത്യാധുനിക വെൽനസ്-ഫിറ്റ്‌നസ് സെന്ററുകൾ, പ്രൈവറ്റ് തിയേറ്റർ, കോ-വർക്കിംഗ് സ്‌പേസുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവയെല്ലാം ഈ ഭവനസമുച്ചയത്തിൽ ഒരുക്കിയിട്ടുണ്ട്.

പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന നിർമ്മാണ ശൈലിയാണ് ഈ പദ്ധതിക്കായി സ്വീകരിച്ചിരിക്കുന്നത്. പ്രകൃതിസൗന്ദര്യം സംരക്ഷിക്കുന്നതോടൊപ്പം വായുസഞ്ചാരം സുഗമമാക്കുന്നതിനുമായി പദ്ധതി പ്രദേശത്തിന്റെ 77 ശതമാനവും തുറസ്സായ സ്ഥലമായി നിലനിർത്തുന്നു. ഇതിനുപുറമെ, നഗരത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാൻ സാധിക്കുന്ന പ്രത്യേക 'സ്‌കൈ ഡെക്കും' ഈ റസിഡൻഷ്യൽ ടവറിന്റെ പ്രധാന സവിശേഷതയാണ്.

ലോകത്തെ പ്രമുഖ നഗരങ്ങളിലെ ആഡംബര വസതികളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഗോൾഡ് ടവർ തൃശൂരിൽ ഒരുക്കുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് വ്യക്തമാക്കി. തൃശൂർ നഗരത്തിന്റെ ഒരു പ്രധാന അടയാളമായി മാറുന്ന രീതിയിൽ, മികച്ച വാസ്തുവിദ്യയും നിർമ്മാണ ഗുണനിലവാരവും മികച്ച താമസാനുഭവവും ഉറപ്പുവരുത്തിയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. നിക്ഷേപകർക്ക് മികച്ച മൂല്യം സമ്മാനിക്കുന്നതിലൂടെ ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ അഞ്ച് പതിറ്റാണ്ടിലേറെ നീളുന്ന പ്രതിബദ്ധതയാണ് ഈ പദ്ധതിയെന്ന് ജോയ് ആലുക്കാസ് കൂട്ടിച്ചേർത്തു. കൊച്ചിയിലെ ഗോൾഡ് ടവറിന്റെ വിജയത്തിന് പിന്നാലെ, കേരളത്തിൽ ജോയ്ആലുക്കാസ് ലൈഫ്‌സ്‌റ്റൈൽ ഡവലപ്പേഴ്‌സിന്റെ രണ്ടാമത്തെ റസിഡൻഷ്യൽ സംരംഭമാണ് തൃശൂരിലേത്.

Tags:#golden tower#thrissur#joy alukkas
Advertisement

Comments

Add a Comment

Our Channels

തൃശൂരിന് ഇത് 'ഗോൾഡൻ' മൊമന്റ് ! ജോയ് ആലുക്കാസ് ലൈഫ്‌സ്റ്റൈൽ ഡെവലപ്പേഴ്സ് നിർമിക്കുന്ന 'ഗോൾഡൻ ടവർ' അനാച്ഛാദനം ചെയ്തു. | Malayali Media