Malayali Media
Sports

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് പിന്തുണയുമായി ക്രിസ് ഗെയിൽ കേരളത്തിലേക്ക്; പോരാട്ടം കാണാൻ നേരിട്ടെത്തും

08 Aug 20262 views 3 min read
കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് പിന്തുണയുമായി ക്രിസ് ഗെയിൽ കേരളത്തിലേക്ക്; പോരാട്ടം കാണാൻ നേരിട്ടെത്തും
Advertisement

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം പതിപ്പിൽ നിലവിലെ ജേതാക്കളായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ആവേശം പകരാൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവും ബ്ലൂ ടൈഗേഴ്‌സ് ഗ്ലോബലിന്റെ സഹഉടമയുമായ ക്രിസ് ഗെയിൽ കേരളത്തിലെത്തുന്നു. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് 'യൂണിവേഴ്‌സ് ബോസ്' ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.

തങ്ങളുടെ പ്രിയ ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനും മൂന്നാം സീസണിന്റെ ആവേശത്തിൽ പങ്കുചേരുന്നതിനുമായി ആരാധകർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തണമെന്ന് ഗെയിൽ ആഹ്വാനം ചെയ്തു. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ നായകനായി സാലി സാംസണെയും ഉപനായകനായി ബേസിൽ തമ്പിയെയും മുൻപ് ഔദ്യോഗികമായി പ്രഖ്യാപിച്ചതും ഗെയിൽ തന്നെയാണ്.

Tags:#chris gayle#kochi blue tigers
Advertisement

Comments

Add a Comment

Our Channels

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് പിന്തുണയുമായി ക്രിസ് ഗെയിൽ കേരളത്തിലേക്ക്; പോരാട്ടം കാണാൻ നേരിട്ടെത്തും | Malayali Media