30 രാജ്യങ്ങളിലായി 81 കമ്പനികളുള്ള ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ ഉടമ, 122 രാജ്യങ്ങളിൽ ബിസിനസ്, ലോകത്തിലെ സമ്പന്നരെ തിരഞ്ഞെടുക്കുന്ന ഫോബ്സ് മാഗസീനിൽ തുടർച്ചയായി 4 തവണ ഉൾപ്പെട്ട വ്യക്തി…., നമ്മൾ പറയുന്നത് ഒരു മലയാളിയെപ്പറ്റിയാണ്. കൊല്ലം പുനലൂരിലെ ഐക്കരക്കോണത്ത് ശ്രീവിലാസം വീട്ടിൽ കൃഷ്ണശാസ്ത്രിയുടെയും ശ്രീമതി കസ്തൂരിയുടെയും മകനായി ജനിച്ച ശ്രീ സോഹൻറോയ് എന്ന പ്രതിഭാശാലിയെ പറ്റിയാണ്. ചെറുപ്പത്തിൽ ഒരു സിനിമാ മോഹി ആയിരുന്ന അദ്ധേഹം സിനിമയുടെ അണിയറ പ്രവർത്തനങ്ങളിൽ ചുവട് വെച്ചെങ്കിലും സാഹചര്യങ്ങൾ അദ്ദേഹത്തെ ഒരു നാവികൻ്റെ കുപ്പായമണിയിച്ചു. അവിടെ വച്ച് മരണത്തെ മുഖാമുഖം കണ്ട കപ്പൽ തീപിടുത്തത്തിൽ നിന്നും അദ്ദേഹം രക്ഷപെട്ടത് തലനാരിഴക്കാണ്.
ബിസിനസിൽ മാത്രമല്ല തൻ്റെ കഴിവുകൾ അദ്ദേഹം പ്രകടിപ്പിച്ചത് ഓസ്കാർ നോമിനേഷൻ കിട്ടിയ Dam 999 എന്ന ഇംഗ്ലീഷ് സിനിമയുടെ സൃഷ്ടാവ്, സിനിമാ നിർമ്മാതാവ്, എഴുത്തുകാരൻ , കവി അങ്ങനെ കലയുടെ ലോകത്തും അദ്ദേഹം ഒരു ആഗോള ബ്രാൻ്റ് തന്നെയാണ്. DAM999 ചിത്രത്തിൻ്റെ തിരക്കഥ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിൻ്റെ ലൈബ്രറിയിലെ സ്ഥിരം കോർ ശേഖരത്തിൽ ചേർത്തിട്ടുണ്ട്. ഏരീസ് ഗ്രൂപ്പ് തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ ഡിടിഎസ് സ്റ്റുഡിയോയായ നടൻ മോഹൻലാലിൻ്റെ വിസ്മയാസ് മാക്സ് സ്റ്റുഡിയോ സമുച്ചയം ഏറ്റെടുക്കുകയുണ്ടായി. ലോകത്തിലെ രണ്ടാമത്തെ സിഎസ്ആർ ചിത്രമായ - ഐക്കരക്കോണത്തെ ഭിഷഗ്വരൻമാരുടെ പ്രോജക്ട് ഡിസൈനറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് കൂടാതെ കൺസെപ്റ്റ് ഇൻഡിവുഡിൻ്റെ സ്ഥാപക-ഡയറക്ടറും, ഇൻഡിവുഡ് ബില്യണയേഴ്‌സ് ക്ലബ്ബിൻ്റെ സ്ഥാപക പ്രസിഡൻ്റുമാണ് അദ്ദേഹം.
സ്വന്തം ഗ്രാമത്തിലെ ഓരോ വീട്ടിലെയും ഓരോ സ്ത്രീകൾക്ക് തൊഴിൽ നൽകാനായി കമ്പ്യൂട്ടർ സ്ഥാപനം സ്ഥാപിച്ച് തൻ്റെ നാടിൻ്റെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന, സ്വന്തം കമ്പനിയിലെ ജീവനക്കാരുടെ ഭാര്യമാരുടെ പേരിൽ പകുതി ശമ്പളം നൽകുന്ന, ജീവനക്കാരുടെ അച്ഛനും അമ്മക്കും പെൻഷൻ നൽകുന്ന, മരിച്ചുപോയ എംപ്ലോയീസിൻ്റെ ഫാമിലിയെ ലൈഫ് ലോങ്ങ് ടേക്ക് കെയർ ചെയ്യുന്ന, സ്റ്റാഫ് 10 വർഷത്തിനുള്ളിൽ വീട് വെച്ചില്ലെങ്കിൽ വീട് വച്ച് നൾകുന്ന ലോകത്തെ ഒരേ ഒരു ബിസിനസുകാരൻ ചിലപ്പോൾ ശ്രീ സോഹൻ റോയ് മാത്രമായിരിക്കും

