കൊച്ചി: ബാറ്റിക് എയർലൈൻ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവ് മജിസ്‌ട്രേറ്റിന് മുന്നിൽ വെച്ച് ജാമ്യപേപ്പറുകൾ വലിച്ചുകീറി വീണ്ടും നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. കോടതി മുറിയിൽ പ്രതി അക്രമസ്വഭാവം കാണിച്ചയുടൻ പോലീസ് സമയോചിതമായി ഇടപെടുകയായിരുന്നു. അതേസമയം, ഇയാൾക്ക് ഗുരുതരമായ മാനസിക അസ്വസ്ഥതകളൊന്നും ഉള്ളതായി കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
കൗലാലംപൂരിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വന്ന വിമാനത്തിലെ അടിയന്തിര നിഷ്ക്രമണ കവാടം തുറക്കാൻ ശ്രമിക്കുകയും, വിമാന ജീവനക്കാരോടും യാത്രക്കാരോടും അക്രമാസക്തമായി പെരുമാറുകയും ചെയ്തതിനാണ് പാലക്കാട് സ്വദേശിയായ ജംഷീർ അത്താണിക്കൽ (36) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ സമയത്താണ് ഈ സംഭവം നടന്നത്.





